കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചു; ലീഗ് നേതാവ് പുറത്ത് 

Jul 18, 2022 - 01:30
0
കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചു; ലീഗ് നേതാവ് പുറത്ത് 



കോഴിക്കാട്: പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കി. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഇടപെട്ടാണ് കെഎസ് ഹംസയ്‌ക്കെതിരെ നടപടിയെടുത്തിട്ടുളളത്. പാര്‍ട്ടിയുടെ എല്ലാ സ്ഥാനത്ത് നിന്നും കെ എസ് ഹംസയെ മാറ്റിനിര്‍ത്തി. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയായത് എന്ന് മാധ്യമങ്ങളോട് പറഞ്ഞതിനാണ് സസ്പെന്‍ഷന്‍ എന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. മുന്‍ എംഎല്‍എ കെ എം ഷാജിയും യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഷാജിക്കെതിരെ നിലവില്‍ നടപടികള്‍ അറിയിച്ചിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User