കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യ കോൺഗ്രസ് പ്രവർത്തകസമിതി അംഗം

മലയാളകളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാരാണ് ഇന്ന് അധികാരമേൽക്കുന്നത്.

Jun 03, 2026 - 09:56
Updated: 3 months ago
0
കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യ കോൺഗ്രസ് പ്രവർത്തകസമിതി അംഗം

ബെംഗളുരു: കർണാടകയുടെ 25-ാം മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് 4:05 ന് ലോക്ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ്. മലയാളകളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാരാണ് ഇന്ന് അധികാരമേൽക്കുന്നത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും മന്ത്രിസഭയിയിലുണ്ട്. ചടങ്ങിൽ  ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.കേരള മുഖ്യമന്ത്രി വി ഡി സതീശനും ചടങ്ങിൽ ക്ഷണമുണ്ട്.  

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹയിൽ നടന്ന മാരത്തൺ ചർച്ചകൾക്ക് ഒടുവിൽ ഇന്നലെയാണ് ശിവകുമാറിനൊപ്പം ചുമതലയേൽക്കുന്നവരുടെ പട്ടിക പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ  സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാക്കി. സത്യപ്രതിജ്ഞ ചടങ്ങിൽ കർശന നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വളരെ കുറച്ച് പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളു. പൊതു ജനങ്ങൾക്ക് ചടങ്ങിൽ പ്രവേശനമില്ലായെന്ന് പോലീസ് അറിയിച്ചു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User