ഗോവയിലെ കൂറുമാറ്റം: ഭാരത് ജോഡോ യാത്രയുടെ വിജയത്തിൽ ഭയന്ന് ബിജെപി നടത്തിയ ഓപ്പറേഷൻ

Sep 14, 2022 - 11:11
0
ഗോവയിലെ കൂറുമാറ്റം: ഭാരത് ജോഡോ യാത്രയുടെ വിജയത്തിൽ ഭയന്ന് ബിജെപി നടത്തിയ ഓപ്പറേഷൻ


ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിലെ വിജയം കണ്ടുള്ള ബി ജെ പിയുടെ  ഭയമാണ്  ഗോവയിലെ  കോണ്‍ഗ്രസ് എം എല്‍ എ മാരുടെ കൂറുമാറ്റത്തിന് പിന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. ബി ജെ  പി ഓപ്പറേഷൻ നേരത്തെയാക്കി.വ്യാജവാർത്തകളും ശ്രദ്ധ തിരിക്കാനുമുള്ള ശ്രമങ്ങളും കൊണ്ട് യാത്ര അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണ്..ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെ കോൺഗ്രസ് മറികടക്കുമെന്നും ജയറാം രമേശ് പറഞ്ഞു.അതേ സമയം ഭാരത് ജോഡോ യാത്ര ആരംഭിക്കുമ്പോൾ തന്നെ കശ്മീരിൽ കോൺഗ്രസ് തകർന്നുവെന്ന് ബിജെപി നേതാവ് പി കെ.കൃഷ്ണദാസ് പരിഹസിച്ചു.ഭാരത് ജോഡോ യാത്ര പരാജയമാണ്.സംസ്ഥാന സർക്കാരിനെതിരെ ഒന്നും പറയാൻ രാഹുൽ ഗാന്ധി തയ്യാറായില്ല. മലയാളികളോട് മറുപടി പറയണം.എന്തുകൊണ്ടാണ് സിപിഎമ്മിനെയും പിണറായി വിജയനേയും വിമർശിക്കാത്തത്?. ഡൽഹിയിൽ ഉണ്ടാക്കിയ ധാരണയല്ലേ ഈ മൗനത്തിന് കാരണമെന്നും അദ്ദേഹം ചോദിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User