ഗുലാം നബിക്ക് പിന്തുണയുമായി ഡൊമനിക് പ്രസന്റേഷന്‍; ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ  

Aug 27, 2022 - 02:29
Updated: 4 years ago
0
ഗുലാം നബിക്ക് പിന്തുണയുമായി ഡൊമനിക് പ്രസന്റേഷന്‍; ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ  

ഗുലാം നബി ആസാദിനെ പോലൊരു നേതാവ് കോണ്‍ഗ്രസ് വിടാനുള്ള സാഹചര്യമൊരുക്കാന്‍ പാടില്ലായിരുന്നെന്ന് ഡൊമിനിക് പ്രസന്റേഷന്‍. ആസാദിനെ പോലൊരു നേതാവ് പാര്‍ട്ടി വിട്ടതില്‍ കേരളത്തിലെ കോണ്‍ഗ്രസിനും നഷ്ടമാണെന്ന് ഡൊമിനിക് പ്രസന്റേഷന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. കേരളത്തിന്റെ പുറത്ത് ബിജെപിയും കോണ്‍ഗ്രസും വലിയ വ്യത്യാസമില്ലെന്നും കേരളത്തിന്റെ പുറത്തേക്ക് പോകുമ്പോള്‍ കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങള്‍ പലര്‍ക്കും നഷ്ടപ്പെടുമെന്നും ഡൊമിനിക് പ്രസന്റേഷന്‍ അഭിപ്രായപ്പെട്ടു. ഗുലാം നബിയെപോലൊരു നേതാവ് പാര്‍ട്ടി വിടാനുള്ള സാഹചര്യമൊരുക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം പാര്‍ട്ടി വിട്ടതില്‍ കേരളത്തിലെ കോണ്‍ഗ്രസിനും നഷ്ടമാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ബഹുഭൂരിപക്ഷവും നില്‍ക്കുന്നത് ഐഡിയോളജി ബേസിലാണ്. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളും മതേത്വരത്വവും ജനാധിപത്യവും. അങ്ങനെയുള്ളവരാണ് കേരളത്തിലെ കോണ്‍ഗ്രസിലുള്ളത്. പക്ഷെ കേരളത്തിന്റെ പുറത്തേക്ക് പോകുമ്പോള്‍ പലര്‍ക്കും ഐഡിയോളജി നഷ്ടപ്പെടും. കേരളത്തിന്റെ പുറത്ത് ബിജെപിയും കോണ്‍ഗ്രസും വലിയ വ്യത്യാസമില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 2
Wow Wow 1
Sad Sad 0
Angry Angry 0

Comments (0)

User