കമല്‍നാഥിനെ വിളിപ്പിച്ച് സോണിയ; പുറത്തുപോകാന്‍ തയാറായവരെ അനുനയിപ്പിക്കാന്‍ നീക്കം

Aug 27, 2022 - 02:37
Updated: 4 years ago
0
കമല്‍നാഥിനെ വിളിപ്പിച്ച് സോണിയ; പുറത്തുപോകാന്‍ തയാറായവരെ അനുനയിപ്പിക്കാന്‍ നീക്കം



രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് കൈക്കൊള്ളണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നു എന്നും ഗുലാബ് നബി ആസാദ് വ്യക്തമാക്കി. അതിനിടെ പാര്‍ട്ടിയിലെ അത്യപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയാറെടുക്കുകയാണ്. സോണിയ ഗാന്ധിയാണ് ഇതിനായി നിര്‍ദ്ദേശം നല്‍കിയത്. അനന്ത് ശര്‍മ അടക്കമുള്ളവരും ആയി കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ച നടത്തും. ഗുലാം നബി ആസാദ് പാര്‍ട്ടിവിട്ട സാഹചര്യത്തില്‍ കൂടുതല്‍ രാജികള്‍ ഉണ്ടാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 1

Comments (0)

User