ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ചു
കൊച്ചി: കെ റെയില്‍ കല്ലിടല്‍ പരിപാടി അവസാനിപ്പിച്ച് സര്‍ക്കാര്‍ തടിതപ്പുന്നു. കെ റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കല്ല് ഇടുന്നത് നിര്‍ത്തലാക്കി റവന്യൂവകുപ്പ് ഉത്തരവിറക്കി. ജിപിഎസ് സംവിധാനത്തിലൂടെ സര്‍വ്വേ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. തൃക്കാക്കര ഇലക്ഷന്‍ പ്രമാണിച്ച് നേരത്തെ കല്ലിടര്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇന്ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം പൂര്‍ണമായും കല്ലിടല്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കല്ലിടുന്നത് വഴി സാധാരണക്കാരന്റെ വീടുകള്‍ കൈയ്യേറുന്ന സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗതെത്തിയിരുന്നു. കെ റെയില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ കൂടെ പശ്ചാതലത്തിലാണ് തീരുമാനം.