തൃക്കാക്കര ബിജെപിക്ക് നേട്ടമാകുമെന്ന് വി മുരളിധരന്‍

May 28, 2022 - 07:05
0
തൃക്കാക്കര ബിജെപിക്ക് നേട്ടമാകുമെന്ന് വി മുരളിധരന്‍

കൊച്ചി: ഇടതു വലതു മുന്നണികള്‍ക്കെതിരെ വിമര്‍ശനവുമയി കേന്ദ്രമന്ത്രി വി.മുരളീധരന്‍. അഴിമതിയുടെ കാര്യത്തില്‍ ഇരു മുന്നണികളും തമ്മില്‍ വ്യത്യാസമില്ല. പാലാരിവട്ടം യുഡിഎഫിന്റെ പഞ്ചവടിപാലം എങ്കില്‍, കൂളിമാട് എല്‍ഡിഎഫിന്റെ പഞ്ചവടിപ്പാലമാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തി നടത്തയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. തൃക്കാക്കരയില്‍ പച്ചയായവര്‍ഗീയത പറഞ്ഞ് മുഖ്യമന്ത്രി വോട്ട് പിടിക്കുകയാണ്.ഒരു സമുദായത്തിനെതിരെ പറഞ്ഞാല്‍ മാത്രം നടപടി എടുക്കുന്നു പി സി ജോര്‍ജ്ജിന്റെ  വായടപ്പിച്ചാല്‍ എല്ലാം ശരിയാവും എന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോ.  വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ സ്വന്തം അണികളെ നിയന്ത്രിക്കാന്‍ കൂടി സി പി എം തയ്യാറാകണമായിരുന്നു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ പോലും സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User