വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നിന്ന് മത്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു. അഞ്ച്‌തെങ്ങ് ലക്ഷംവീട് കോളനിയിലെ സാബു (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടെയാണ് ഇവര്‍ കടലിലേയ്ക്ക് പോയത്. വലിയതിരയില്‍പ്പെട്ട് 5.30ന് വള്ളം മറിയുകയായിരുന്നു. ബാബുവിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. ചെറിയ പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.