വ്യാജ വീഡിയോ; കോണ്‍ഗ്രസിന് പങ്കില്ലെന്ന് സതീശന്‍

May 27, 2022 - 04:37
0

കൊച്ചി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ച കേസില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അറസ്റ്റ് ചെയ്തവര്‍ക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടോയെന്ന് പരിശോധിച്ചിട്ടില്ല. വീഡിയ പ്രചരിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. വീഡിയോ നിര്‍മിച്ചവര്‍ ഇപ്പോളും കാണാമറയത്ത് തന്നെയാണ്. അവരെ അറസ്റ്റ് ചെയ്യുവാന്‍ പൊലീസ് തയാറാകണമെന്നും സതീശന്‍ കൊച്ചിയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ട സിപിഎം നേതാക്കള്‍ ഇപ്പോള്‍ നല്ലപിള്ള ചമയുകയാണ്. ഉമ്മന്‍ ചാണ്ടിക്കും തനിക്കുമെല്ലാം കുടുംബങ്ങളുണ്ടെന്ന് ഓര്‍ക്കാതെ സൈബര്‍ ആക്രമണം നടത്തിയിട്ട് ഇപ്പോള്‍ കിടന്ന് നിലവിളിച്ചിട്ട് കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User