വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇന്നിറങ്ങും; ലക്ഷ്യം റെക്കോര്‍ഡ് 

Aug 01, 2022 - 06:11
0
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇന്നിറങ്ങും; ലക്ഷ്യം റെക്കോര്‍ഡ് 

സെന്റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയത്തോടെയാണ് ഇന്ത്യ ടി20 പരമ്പര ആരംഭിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 68 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്നാണ് രണ്ടാം ടി20. മത്സരത്തിനിറങ്ങുമുമ്പ് ഒരു റെക്കോര്‍ഡിനരികെയാണ് ടീം ഇന്ത്യ. ഇന്ന് ജയിച്ചാല്‍ മറികടക്കുക പാകിസ്ഥാനെയാണ് . ടി20 ക്രിക്കറ്റില്‍ വിന്‍ഡീസിനെതിരെ 15-ാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്ക് സാധിക്കും. നിലവില്‍ പാകിസ്ഥാനും 15 വിജയങ്ങളാണുള്ളത്. വിന്‍ഡീസിനെതിരെ കഴിഞ്ഞ 13 ടി20 മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User