സാക്ഷികള്‍ കൂട്ടതോടെ കൂറ് മാറി; മധുവിന് നീതിക്കിട്ടെല്ലന്ന് ഉറപ്പായി 

Aug 01, 2022 - 06:23
0
സാക്ഷികള്‍ കൂട്ടതോടെ കൂറ് മാറി; മധുവിന് നീതിക്കിട്ടെല്ലന്ന് ഉറപ്പായി 



പാലക്കാട്: മധുവിന് നീതി ഇനിയും അകലെ. അട്ടാപ്പാടിയില്‍ മോഷണക്കുറ്റം ചുമത്തി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സാക്ഷികള്‍ കൂട്ടതോടെ കൂറുമാറുന്നു. ഇരുപതാം സാക്ഷി മരുതന്‍ എന്ന മയ്യനാണ് അവസാനമായി കൂറുമാറിയത്. മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനാണ് മയ്യന്‍. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി. സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതിനാല്‍ പ്രോസിക്യൂഷന്‍ ആശങ്കയിലാണ്. രസഹ്യമൊഴി നല്‍കിയ ഏഴുപേര്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തി. പതിനാറ് പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനാല്‍ സാക്ഷികളെ  സ്വാധീനിക്കാന്‍ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User