കരുവന്നൂര്‍ ബാങ്ക് അന്വേഷണത്തിന് സിബിഐ വേണമെന്ന് സതീശന്‍
തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ കേന്ദ്രികരിച്ച് നടക്കുന്ന തട്ടിപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു. ബാങ്കിലെ സാധാരണ ജീവനക്കാര്‍ നടത്തിയ തട്ടിപ്പാണെന്ന് കരുതുന്നില്ല. സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റിക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നുവെന്നും രണ്ട് ലക്ഷം എന്ന പരിധി മാറ്റണമെന്നും അദേഹം പറഞ്ഞു. നിക്ഷേപത്തിന് സുരക്ഷിതത്വം നല്‍കാന്‍ നിയമ നിര്‍മ്മാണം നടത്തണം. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പ്രതിപക്ഷം പിന്തുണക്കും. സര്‍വകക്ഷി യോഗം ചേരണമെന്നും സതീശന്‍ പറഞ്ഞു. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണ ജീവനക്കാര്‍ നടത്തിയ തട്ടിപ്പാണെന്ന് കരുതുന്നില്ല. സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
1
Comments (0)