ജലീല്‍ അറസ്റ്റിലാകും; ഡല്‍ഹിയില്‍ നിര്‍ണായക തീരുമാനം
ഡല്‍ഹി: ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുക്കി ദില്ലി പൊലീസ്. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബര്‍ ക്രൈം വിഭാഗമായ ഇഫ്‌സോക്ക് ദില്ലി പൊലീസ് കൈമാറി. മുഹമ്മദ് സുബൈറിനെതിരെ ഉള്‍പ്പെടെ കേസ് എടുത്തത് ഇഫ്‌സോ ആണ്. ജലീലിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്.മണി നല്‍കിയ പരാതിയിലാണ് ദില്ലി പൊലീസിന്റെ നടപടി. ഇതോടെ കേസില്‍ ജലീല്‍ അറസ്റ്റിലാകാനുള്ള സാധ്യതകള്‍ കൂടുകയാണ്.