വി സി വെറും ക്രിമിനല്‍; അക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് ആരിഫ് മുഹമ്മദ്ദ് ഖാന്‍

Aug 21, 2022 - 04:24
Updated: 4 years ago
0
വി സി വെറും ക്രിമിനല്‍; അക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് ആരിഫ് മുഹമ്മദ്ദ് ഖാന്‍


 കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി സി ക്രിമിനലാണെന്നും ദില്ലിയിലാണ് ഗൂഢാലോചന നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. കായികമായി നേരിടാന്‍ വിസി എല്ലാ ഒത്താശയും ചെയ്തുവെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍, തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും കൂട്ടിച്ചേര്‍ത്തു. മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വി സി ലംഘിച്ചുവെന്നും പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നടപടികള്‍ നിയമാനുസൃതമായിരിക്കുമെന്നും വിസിക്കെതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ഗവര്‍ണ കൂട്ടിച്ചേര്‍ത്തു. സര്‍വ്വകലാശാലകളിലെ ചട്ട ലംഘനങ്ങളില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് ഗവര്‍ണ്ണര്‍. പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ കണ്ണൂര്‍ വി സിക്കെതിരെ ഉടന്‍  നടപടിയിലേക്ക് നീങ്ങും. വിസിക്ക് ഷോ കോസ് നോട്ടീസ് ഉടന്‍ നല്കി നടപടിയിലേക്ക് പോകും എന്നാണ് വിവരം. പ്രിയ വര്‍ഗീസിന്റെ നിയമനത്തിനുള്ള സ്റ്റേയ്‌ക്കെതിരെ സര്‍വകലാശാലയുടെ നിയമ നടപടിയും രാജ് ഭവന്‍ നിരീക്ഷിക്കുന്നുണ്ട്. സ്റ്റേ നടപടിയില്‍ ഗവര്‍ണര്‍ക്കെതിരെ  വി സി അപ്പീല്‍ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും അപ്പീല്‍ നില നില്‍ക്കുമോ എന്ന സംശയം ഉയരുന്നുണ്ട്. നിയമനടപടി സ്വീകരിക്കാന്‍ സിണ്ടികേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീല്‍ പോകുന്നത് കൂടുതല്‍ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User