കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി
ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പരിക്ക്
ലഷ്കർ ഭീകരരുടെ വെടിയേറ്റ് ജമ്മു കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ട് (35) കൊലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. സ്വദേശമായ ബുദ്ഗാം ജില്ലയിലെ ചദൂരയ്ക്കടുത്ത് ഹിഷ്റൂ പ്രദേശത്ത് വെച്ചായിരുന്നു അമ്രീനെതിരെ ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോൾ അമ്രീൻ വീടിന് പുറത്ത് നിൽക്കുകയായിരുന്നു. അമ്രീന്റെ ഒപ്പമുണ്ടായിരുന്ന പത്ത് വയസുള്ള മരുമകന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. എന്നാൽ കുട്ടി അപകട നില തരണം ചെയ്തു. മൂന്നംഗ സംഘമാണ് അമ്രീനെതിരെ വെടിയുതിർത്തത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)