മന്ത്രിമാര്‍ മടിയൻമാർ ആകുന്നു : സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന് അതൃപ്തി

Aug 11, 2022 - 13:56
0
മന്ത്രിമാര്‍ മടിയൻമാർ ആകുന്നു : സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന് അതൃപ്തി

സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍  അതൃപ്തി രേഖപ്പെടുത്തി സിപിഎം സംസ്ഥാന സമിതി.  പൊലീസിലും  ഉദ്യോഗസ്ഥതലത്തിലും മന്ത്രിമാർക്കും  വീഴ്ച പറ്റിയെന്ന് വിമര്‍ശനം.

ജനങ്ങളിലേക്ക്   ക്ഷേമ പദ്ധതികൾ  എത്തിക്കുന്നതിൽ ഏകോപനകുറവുണ്ടായി.  പൊലീസ് പ്രവർത്തനത്തിൽ ഇടപെടൽ വേണമെന്നും  ആവശ്യം ഉയര്‍ന്നു. മന്ത്രിമാർക്കെതിരെ ഉയർന്ന   വിമർശനം ഒന്നാം പിണറായി സർക്കാരിന്‍റെ അടുത്തെങ്ങുമെത്തുന്നില്ലെന്നാണ്.  സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ്. ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടില്ലെന്നും വിമര്‍ശനമുണ്ട്. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ ജനങ്ങൾക്കിടയിൽ തന്നെ ആയിരുന്നു. എന്നാല്‍, രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മന്ത്രിമാരിൽ പലര്‍ക്കും യാത്ര ചെയ്യാൻ വരെ മടിയാണെന്നും എല്ലാം ഓൺലൈനാക്കാൻ ശ്രമം നടക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ ഓഫീസിനെതിരെയും വിമർശനമുണ്ട്. തദ്ദേശം, ആരോഗ്യം, കെ എസ് ആർ ടി സി, പൊതുമരാമത്ത്, വനം എന്നീ വകുപ്പുകൾക്കെതിരെ വിമർശനം ഉയര്‍ന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User