ജഗദീപ് ധൻകർ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി അധികാരമേറ്റു

Aug 11, 2022 - 10:05
0
ജഗദീപ് ധൻകർ രാജ്യത്തിന്റെ  ഉപരാഷ്ട്രപതിയായി അധികാരമേറ്റു

 ഭാരതത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ അധികാരമേറ്റു. രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാജസ്ഥാനിൽ നിന്നുള്ള നിയമപണ്ഡിതനാണ് 71കാരനായ ധൻകർ. ഇതോടെ ലോക്സഭയുടെയും രാജ്യസഭയുടെയും അധ്യക്ഷന്മാർ രാജസ്ഥാനികളാവും. . ലോക്സഭാ സ്പീക്കർ ഓം ബിർളയും രാജസ്ഥാനിയാണ്. പാർലമെന്റിന്റെ ഉപരിമണ്ഡലമായ രാജ്യസഭയെ നിയന്ത്രിക്കുന്നത് ഉപരാഷ്‌ട്രപതിയാണ്. ധൻകർ ഇന്നു പുലർച്ചെ രാജ്ഘട്ടിലെത്തി രാഷ്‌ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ചു. മഹാത്മാവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User