വിരട്ടല്‍ വേണ്ട; നവകേരള സൃഷ്ടിയാണ് ലക്ഷ്യം: മുഖ്യമന്ത്രി

Jun 11, 2022 - 04:36
0
വിരട്ടല്‍ വേണ്ട; നവകേരള സൃഷ്ടിയാണ് ലക്ഷ്യം: മുഖ്യമന്ത്രി

ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നുണ പ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടും തുടര്‍ഭരണം നേടി. ഏത് തരത്തിലുള്ള പിപ്പിടി ആര് കാട്ടിയാലും അതൊന്നും എശാന്‍ പോകുന്നില്ല. നുണപ്രചാരണം കൊണ്ട് ഇക്കിളിയാക്കാമെന്ന് ആരും കരുതണ്ട. പ്രതിപക്ഷ ആരോപണങ്ങള്‍ 24 മണിക്കൂറും കൊടുത്തിട്ടും ജനം തള്ളിക്കളഞ്ഞു. വിരട്ടല്‍ കയ്യില്‍ വച്ചാല്‍ മതി.ആര്‍ക്കും എന്തും ആകാമെന്ന് കരുതരുത്. ഏത് കൊലകൊമ്പന്‍ ആയാലും നടപടിയെടുക്കും. പ്രവാചകനെതിരായ പരാമര്‍ശം എന്തും പറയാമെന്നതിന് തെളിവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 
'വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല. തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും'. നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. '2021 ല്‍ വലിയ പടയൊരുക്കവും നുണ പ്രചാരണത്തിന്റെ മലവെള്ളപാച്ചിലുമുണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. പക്ഷേ ജനങ്ങള്‍ ഞങ്ങളെ മനസിലാക്കി. നിങ്ങള്‍ 99 സീറ്റില്‍ ഭരണം നടത്താന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു'. ഞങ്ങളത് ശിരസാ വഹിക്കുകയാണെന്നും- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User