സിപിഎമ്മിന്റെ ഫേസ്ബുക്കില്‍ സവര്‍ക്കര്‍; പണി പാളുന്നു

Aug 03, 2022 - 07:08
0
സിപിഎമ്മിന്റെ ഫേസ്ബുക്കില്‍ സവര്‍ക്കര്‍; പണി പാളുന്നു

ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ വി.ഡി സവര്‍ക്കറുടെ പേരും. സിപിഐഎം ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് പ്രതിപാദിക്കുന്നത്. 'കുപ്രസിദ്ധമായ ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍... ഈ ധീര യോദ്ധാക്കളില്‍ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്' എന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. 1909 മുതല്‍ 1921 വരെ ജയിലിലായ സമരനേതാക്കളുടെ പേരിനൊപ്പമാണ് സവര്‍ക്കറും ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User