പാലിയേക്കര ടോള്‍ പിരിവിന് അവസാനമാകുന്നു

Aug 03, 2022 - 06:11
0
പാലിയേക്കര ടോള്‍ പിരിവിന് അവസാനമാകുന്നു



പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളില്‍ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ പാലിയേക്കര ടോള്‍ പിരിവിന് ഏറെക്കുറെ അവസാനമായതായി കണക്കകുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പാലിയേക്കരയ്ക്ക് പൂട്ട് വീഴാനാണ് സാധ്യത. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നത്. അറുപത് കിലോമീറ്റര്‍ ദൂരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ടോള്‍ബൂത്തുകളിലൊന്നിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടോയെന്ന ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User