സ്വപ്‌നയുടെ വീഡിയോയുമായി ഷാജ് കിരണ്‍

Jun 11, 2022 - 03:53
0
സ്വപ്‌നയുടെ വീഡിയോയുമായി ഷാജ് കിരണ്‍

സര്‍ക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും തമിഴ്‌നാട്ടില്‍. അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് കടക്കുമെന്ന സൂചന കിട്ടിയതിന് പിന്നാലെയാണ് ഇരുവരും കേരളം വിട്ടത്. കഴിഞ്ഞ ദിവസം സ്വപ്‌ന പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ മുഖ്യമന്ത്രിയുമായുള്ള അടുപ്പവും അമേരിക്കയിലെ നിക്ഷേപവുമെല്ലാം ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ വസ്തതുകള്‍ സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെയാണ് ഇരുവരും കേരളം കടന്നത്. സ്വപ്‌നയുമായി സംസാരിക്കുന്ന വീഡിയോ സന്ദേശം പുറത്തുവിടുമെന്നും കുറച്ചുകാര്യങ്ങള്‍ കൂടി ചെയ്ത് തീര്‍ക്കാനുണ്ടെന്നും ഇരുവരും പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User