പി.ആർ.ഡി.യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനൽ: പരീക്ഷ സെപ്റ്റംബർ 20ന്

Sep 17, 2026 - 13:34
Updated: 3 hours ago
0
പി.ആർ.ഡി.യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനൽ: പരീക്ഷ സെപ്റ്റംബർ 20ന്

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിച്ചവർക്കുള്ള പരീക്ഷ സെപ്റ്റംബർ 20ന് നടക്കും.

രാവിലെ 10.30 മുതൽ 12.30 വരെയാണ് പരീക്ഷ. അപേക്ഷകർ അതത് ജില്ലകൾക്ക് നിശ്ചയിച്ച പരീക്ഷാകേന്ദ്രത്തിൽ എത്തണം.

പരീക്ഷാകേന്ദ്രങ്ങൾ:

തിരുവനന്തപുരം, കൊല്ലം: ഗവ. ഗേൾസ് എച്ച്.എസ്.എസ്., കോട്ടൺഹിൽ, വഴുതക്കാട്, തിരുവനന്തപുരം.

കോട്ടയം, ഇടുക്കി, പത്തനംതിട്ട: ഗവ. മോഡൽ എച്ച്.എസ്.എസ്., ഫയർ സ്റ്റേഷൻ സമീപം, കോട്ടയം.

തൃശൂർ, പാലക്കാട്: വിവേകോദയം ജി.എച്ച്.എസ്., തൃശൂർ.

കണ്ണൂർ, കാസർഗോഡ്, വയനാട്: ഗവ. വി.എച്ച്.എസ്.എസ്., സ്പോർട്സ് സിവിൽ സ്റ്റേഷൻ, കണ്ണൂർ.

കോഴിക്കോട്, മലപ്പുറം: ഗവ. വി.എച്ച്.എസ്.എസ്., മീഞ്ചന്ത, കോഴിക്കോട്.

എറണാകുളം, ആലപ്പുഴ: എം.പി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ, വൈലോപ്പിള്ളി റോഡ്, തമ്മനം പി.ഒ., എറണാകുളം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User