സിൽവർ ലൈനും, കെ വി തോമസും തിരിച്ചടിയായി; എല്ലാ വകുപ്പിലും മുഖ്യമന്ത്രിയുടെ കൈകടത്തൽ: രൂക്ഷ വിമർശനവുമായി സിപിഐ സമ്മേളനം

Aug 27, 2022 - 13:22
0
സിൽവർ ലൈനും, കെ വി തോമസും തിരിച്ചടിയായി; എല്ലാ വകുപ്പിലും മുഖ്യമന്ത്രിയുടെ കൈകടത്തൽ: രൂക്ഷ വിമർശനവുമായി സിപിഐ സമ്മേളനം

 മുഖ്യമന്ത്രി പിണറായി വിജയനെയും, രണ്ടാം ഇടത് സർക്കാരിനെയും, മന്ത്രിസഭാ തീരുമാനങ്ങളെയും വിമർശിച്ച് എറണാകുളം സിപിഐ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. സിൽവർ ലൈൻ വിഷയത്തിലടക്കം സർക്കാരിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലാണ് സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിലുണ്ടായത്. സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയ രീതി ശരിയല്ലെന്നും ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധം ക്ഷണിച്ചുവരുത്തിയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശിക്കുന്നു. കെ റെയിൽ നടപ്പാക്കുകതന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പലാരിവട്ടം  പ്രസംഗവും തിരിച്ചടിയായെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും റിപ്പോർട്ടിൽ വിമർശനമുയർന്നു. എല്ലാ വകുപ്പിന്റെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുകയാണെന്നാണ് സിപിഐ ഉയർത്തിയ വിമർശനം. സിപിഎമ്മും മുഖ്യമന്ത്രിയും മാത്രം തീരുമാനിച്ച് ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങൾ അടക്കം നടത്തുന്നു. ഇത് മുന്നണി സംവിധാനത്തിന് ഗുണം ചെയ്യില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
സിപിഐയുടെ കൈവശമുള്ള റവന്യൂ വകുപ്പിന് നേരെയും വിമർശനം ഉണ്ടായി. റവന്യൂ ഓഫീസിൽ ചെന്നാൽ എല്ലാത്തിനും കാലതാമസമുണ്ടാകുന്നുവെന്നും ഭൂമി തരം മാറ്റൽ വിഷയത്തിലും പട്ടയ വിതരണത്തിലും നിരവധി പോരായ്മകളുണ്ടെന്നുമാണ് യോഗത്തിൽ അഭിപ്രായമുയർന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User