റാഞ്ചുന്നത് കാണട്ടെ; സോറനും സംഘവും തിരിച്ചെത്തി

Aug 27, 2022 - 15:20
0
റാഞ്ചുന്നത് കാണട്ടെ; സോറനും സംഘവും തിരിച്ചെത്തി

  എം എൽ എ മാരെ ബി ജെ പി റാഞ്ചുമെന്ന ഭയത്താൽ തലസ്ഥാനമായ റാഞ്ചി വിട്ട ഹേമന്ത് സോറനും സംഘവും രാത്രിയോടെ മടങ്ങിയെത്തിയിട്ടുണ്ട്. എം എൽ എമാർ കൈവിട്ട് പോകില്ലെന്ന ആത്മവിശ്വാസത്തിലാണ് സോറനും സംഘവും മടങ്ങിയെത്തിയതെന്നാണ് വിലയിരുത്തലുകൾ. റാഞ്ചി വിട്ട മുഖ്യമന്ത്രിയും എം എല്‍ എമാരും രാത്രിയോടെയാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ തിരിച്ചെത്തിയത്

    ഖനി ലൈസൻസ് കേസില്‍ കുടുങ്ങിയ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന നിർണായക യോഗത്തിന് ശേഷമാണ് കോൺഗ്രസ് - ജെ എം എം എം എൽ എമാരുമായി സോറൻ റാഞ്ചി വിട്ടത്. സോറന്റെ വസതിയിൽ നിന്നും രണ്ട് ബസുകളിലായാണ് എംഎൽഎമാരെ മാറ്റിയത്. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User