ശ്രീറാം കളക്ടറായി എത്തി; പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മാത്രം

Jul 26, 2022 - 04:44
Updated: 4 years ago
0
ശ്രീറാം കളക്ടറായി എത്തി; പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മാത്രം

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റപ്പോള്‍ പ്രതിഷേധിക്കാനുണ്ടായിരുന്നത് കോണ്‍ഗ്രസ് മാത്രം. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് പ്രവര്‍ത്തകര്‍ പോലും പ്രതിഷേധവുമായി കളക്‌ട്രേറ്റിലേയ്ക്ക് എത്തിയിരുന്നില്ല. ചുമതലയേല്‍ക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയപ്പോഴയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ആലപ്പുഴയിലെ അമ്പത്തിനാലാമത് കളക്ടറയാണ് ചുമതലയേറ്റത്. നേരത്തെ കേസുമായി ബന്ധപ്പെട്ട പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ തന്നെയാണ് ശ്രീറാമിന് കളക്ടറായി നിയമിച്ചതെന്നും ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User