ഇഡിയില്‍ പിണറായിയെ സംരക്ഷിക്കുന്നത് മോദിയെന്ന് സതീശന്‍

Jul 26, 2022 - 05:40
Updated: 4 years ago
0
ഇഡിയില്‍ പിണറായിയെ സംരക്ഷിക്കുന്നത് മോദിയെന്ന് സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി മോദിക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 'ഇ. ഡി യെ ദുരുപയോഗം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ അട്ടിമറി ശ്രമങ്ങള്‍ വരെ നടത്തുന്നു.വേണ്ടപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്നു കേരളത്തില്‍ കുറെ അന്വേഷണം നടന്നു.ഒരു സുപ്രഭാതത്തില്‍ എല്ലാ അന്വേഷണവും നിലച്ചു ഫോറിന്‍ കറന്‍സി കടത്തി എന്നു വ്യക്തമായ തെളിവ് ഉണ്ടായി .കോടതിയില്‍ മൊഴി കൊടുത്തു.തുടരന്വേഷണം നടത്തിയോ? ബിജെപി യും സിപിഎം ഉം തമ്മില്‍ ധാരണ ഉണ്ടായി.കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം - കേരളത്തില്‍ തുടര്‍ഭരണം  എന്നതായിരുന്നു ധാരണ.ബിജെപി സിപിഎം ധാരണയ്ക്ക് പിന്നില്‍ ഇടനിലക്കാര്‍ ഉണ്ട്..വിവരങ്ങള്‍ ശേഖരിക്കുന്നു.കേരളം സുപ്രീം കോടതിയില്‍ പ്രധാന കേസുകള്‍ പോലും ജയിക്കുന്നില്ല: ഹിറ്റ്ലറെ ഗീബല്‍സ് അവതരിപ്പിച്ചത് പോലെയാണ് സംഘ പരിവാര്‍ മോദിയെ അവതരിപ്പിച്ചത്..രാഷ്ട്രീയ എതിരാളികളെ ഇവര്‍ക്ക് ഭയമാണ്.ഈ രാജ്യത്തെയും, സംസ്ഥാനത്തെയും ഭരിക്കുന്നത് ഭയമാണ്.മുഖ്യമന്ത്രിക്ക് ഖദര്‍ കണ്ടാല്‍ പേടിയാണ്. അസാധാരണ സഹചര്യത്തില്‍ ഒഴികെ കരുതല്‍ തടങ്കല്‍ പാടില്ല എന്നാണ് സുപ്രീം കോടതി വിധി'യെന്നും സതീശന്‍ ഓര്‍മ്മിപ്പി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User