ഉമ്മൻചാണ്ടിയുടെ നാട്ടിൽ ശശി തരൂരിന് പിന്തുണ ; പ്രമേയം പാസാക്കി എഐസിസിക്ക് അയച്ചു

Oct 09, 2022 - 04:37
0
ഉമ്മൻചാണ്ടിയുടെ നാട്ടിൽ ശശി തരൂരിന് പിന്തുണ ; പ്രമേയം പാസാക്കി എഐസിസിക്ക് അയച്ചു

മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ നാട്ടിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണ ശശി തരൂരിന്. കോട്ടയം പുതുപ്പള്ളിൽ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രവർത്തകർ റോളില്ലെന്ന ബോധ്യത്തിലാണ് പ്രമേയം പാസാക്കിയത്. ഇലക്ഷൻ വരുമ്പോൾ പ്രവർത്തകരാണ് എല്ലാം എന്ന് പറയുന്ന നേതാക്കളെല്ലാം പ്രമേയം കാണണമെന്ന മുന്നറിയിപ്പോടെയാണ് പ്രമേയം മേൽക്കമ്മറ്റികൾക്ക് അയച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User