നൂപുർ ശർമ്മയെ പിന്തുണച്ച ഒരാളെ തലയറുത്ത് കൊന്നു!

രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം

Jun 28, 2022 - 12:06
0
നൂപുർ ശർമ്മയെ പിന്തുണച്ച ഒരാളെ തലയറുത്ത് കൊന്നു!

  വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടു എന്നതിന്റെ  പേരില്‍ രാജസ്ഥാനില്‍ ഒരാളെ തലയറുത്ത് കൊന്നു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

രണ്ടുപേരാണ് കൊലപാതകം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഉദയ്‌പുരിലെ രണ്ടു പേർ തയ്യൽ കടയിലേക്ക് കയറുന്നതും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്.

അതേസമയം അക്രമികളെ തിരിച്ചറിഞ്ഞതായി രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇൻ്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഉദയ്പൂരിൽ ചിലയിടങ്ങളിൽ കടകൾക്ക് തീയിട്ടതായി റിപ്പോർട്ടുണ്ട്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്‌ സമാധാനത്തിന് ആഹ്വാനം ചെയ്തു. ‘വളരെ ദുഃഖകരമായ സംഭവമാണ്. അതൊരു ചെറിയ സംഭവമല്ല, സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ് സംഭവിച്ചത്. കുറ്റവാളികള്‍ രക്ഷപ്പെടില്ല’, ഗെഹ്ലോട്ട്‌ പറഞ്ഞു.


രാജസ്ഥാനിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകിയതായി പൊലീസ് അറിയിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ ഗവർണർ ആവശ്യപ്പെട്ടു. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User