തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് നിർമാണ സാമഗ്രികൾക്ക് വിലക്ക്; കെട്ടിട നിർമാണ മേഖല പ്രതിസന്ധിയിലേക്ക്

കല്ല്, എം-സാൻഡ് ലഭ്യത കുറഞ്ഞാൽ തമിഴ്നാട് സംസ്ഥാനത്ത് നിന്നും നിർമ്മാണ സാമഗ്രികൾ ആശ്രയിക്കുന്ന സ്ഥലങ്ങളിൽ നിർമാണ ചെലവ് ഉയരാൻ സാധ്യത

Jul 29, 2026 - 09:40
Updated: 2 months ago
0
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് നിർമാണ സാമഗ്രികൾക്ക് വിലക്ക്;  കെട്ടിട നിർമാണ മേഖല പ്രതിസന്ധിയിലേക്ക്

ചെന്നൈ: കേരളത്തിലേക്ക് ഉൾപ്പെടെ തമിഴ്നാട്ടിൽ നിന്ന് നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിന് തമിഴ്നാട് സർക്കാർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. റഫ് സ്റ്റോൺ, എം-സാൻഡ് തുടങ്ങിയ നിർമാണ വസ്തുക്കളുടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതമാണ് നിയന്ത്രിച്ചത്. ആഭ്യന്തര ആവശ്യങ്ങൾ വർധിച്ചതും അനധികൃത ഖനനം തടയേണ്ടതുമാണ് തീരുമാനത്തിന് പിന്നിലെ കാരണമെന്ന് അധികൃതർ അറിയിച്ചു. 

മൂന്ന് മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ ക്വാറികളിൽ നിന്നുള്ള നിർമാണ സാമഗ്രികളുടെ ലഭ്യത കുറവ് പരിഹരിച്ചാൽ വിലക്ക് പിൻവലിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

തമിഴ്നാട്ടിൽ നിന്നുള്ള കല്ല്, എം-സാൻഡ് എന്നിവയെ ആശ്രയിക്കുന്ന കേരളത്തിലെ നിർമാണ മേഖലക്ക് തീരുമാനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. റോഡ്, പാലം, കെട്ടിട നിർമാണ പദ്ധതികളിലും ഇതിന്റെ സ്വാധീനം ഉണ്ടാകാൻ സാധ്യതയുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User