ഷൗക്കത്തലിയുടെ പൂട്ട് പൊളിക്കാനായില്ല; ഫൈനലിൽ തോറ്റ് ADGP

എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹർജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (CAT) തള്ളി. സർക്കാരിന്റെ വാദങ്ങളും ഷൗക്കത്തലി ഐപിഎസിന്റെ റിപ്പോർട്ടും കേസിൽ നിർണായകമായി.

Jul 29, 2026 - 10:12
Updated: 2 months ago
0
ഷൗക്കത്തലിയുടെ പൂട്ട് പൊളിക്കാനായില്ല; ഫൈനലിൽ തോറ്റ് ADGP

നിയമം അട്ടിമറിച്ചു ക്രിമിനലുകൾക്ക് കാവലിരുന്ന എം ആർ അജിത്കുമാർ എന്ന എ ഡി ജി പി ക്കു രക്ഷയില്ല. കാരണം പൂട്ടിയിട്ടത് ഷൗക്കത്തലി ഐ പി എസ്സാണ്. ഇനി എത്ര ഉന്നതർ വിചാരിച്ചാലും തുറക്കാൻ കഴിയില്ല എന്ന സൂചനയാണ് പുറത്തു വന്നിരിക്കുന്നത്.  അജിത്കുമാറിന്റെ ഇടക്കാല ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അഥവാ CAT  തള്ളിയതോടെ ഇത് രാഷ്ട്രീയ പ്രേരിതമല്ലന്നും പോലീസ് സേനയ്ക്ക്  നാണക്കേട് ഉണ്ടാക്കിയ താൻ ഇതിനു യോഗ്യനല്ലെന്നു അജിത്കുമാർ തന്നെ തിരിച്ചറിഞ്ഞു കാണും. കേരളം വാദിച്ചത് ഒറ്റ കാര്യമാണ്.  പാവങ്ങളെ കൊല്ലാൻ നടക്കുന്ന ക്രിമിനലുകൾക്ക് വേണ്ടി കേസ് ഡയറി തന്നെ തിരുത്തിയ അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ല. കാരണം ഇരകൾക്ക് നീതി നിഷേധിക്കാൻ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് അജിത്കുമാർ എന്നതാണ് സർക്കാർ വാദിച്ചത്.  കേരളത്തിലെ പോലീസിനെ ക്രിമിനൽ വൽക്കരിച്ചതു ആരാണെന്നു നമുക്ക് നന്നായി അറിയാം. അതു പിണറായി വിജയൻ ആഭ്യന്തര മന്ത്രിയും എം ആർ അജിത്കുമാർ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി യും ആയിരിക്കുമ്പോഴാണ്. പോലീസുകാർ പീഡനവീരന്മാരും മർദ്ദന ഗുണ്ടകളുമാക്കി മാറ്റിയ ഈ ക്രിമിനലിനെ ഇനി വേണ്ട എന്ന് കേരളം പറഞ്ഞപ്പോൾ സർക്കാർ അതിന്റെ തെളിവും നിരത്തി സസ്‌പെൻഡ് ചെയ്തു. അതിനിപ്പോൾ നടപടി ചട്ടം ശരിയായില്ലേന്നാണ് അജിത്കുമാർ  വാദം നടത്തുന്നത്. അതായത്, സസ്പെൻഷൻ നടപടി ചട്ടം പാലിക്കാതെയാണെന്നും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചതെന്നുമുള്ള  വിലാപമാണ് കേൾക്കുന്നത്.  കീഴിലുള്ള ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാൽ ഷൗക്കത്തലിയേയാണ് ഉദ്ദേശിച്ചത്. അദ്ദേഹം ആയതുകൊണ്ട് മാത്രമാണ് ഇത്രയും ശക്തമായ തെളിവ് കണ്ടത്താനും ഭദ്രമായി പൂട്ടിയിടാനും കഴിഞ്ഞത്. അതോടെ എല്ലാ കോടതികൾക്കും സർക്കാരിനും അജിത്കുമാർ ആരാണെന്നു വളരെ വ്യക്തമായിരിക്കുന്നു.

   ഈ മാസം 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി ഉണ്ടായത് എന്ന് പറഞ്ഞു വിലപിക്കുന്നവർ കുറ്റകൃത്യം ചെയ്യുമ്പോൾ ഓർക്കണമായിരുന്നു. എ ഡി ജി പി ആയിരിക്കുമ്പോൾ തന്നെ ക്രമസമാധാനം അട്ടിമറിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇനി ഡി ജി പി ആയാൽ കേരളത്തെ കലാപ ഭൂമിയാക്കും എന്നതിൽ സംശയമൊന്നുമില്ല. അതറിഞ്ഞുകൊണ്ടു തന്നെയാണ് കേന്ദ്ര ട്രൈബുണലും തള്ളിക്കളഞ്ഞത്.. ഇത് ചോദ്യം ചെയ്തുകൊണ്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അജിത് കുമാർ സമീപിച്ചിരുന്നു. ഈ ഹർജിയാണ് തള്ളിയത്. ഇന്ന് മന്ത്രിസഭ യോഗം നടക്കാനിരിക്കെയാണ് അടിയന്തര ഹര്‍ജിയുമായി അജിത്കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത് എന്നോർക്കണം. കാരണം ഇന്നത്തെ മന്ത്രിസഭ യോഗം പുതിയ ഡി.ജി.പിയെ നിശ്ചയിക്കും. തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥര്‍ ഡി.ജി.പിയായി പ്രമോട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. അത് അജിത് കുമാറിന് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും. അതിനാല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും സീനിയോറിറ്റി മറികടന്നുള്ള പ്രമോഷന്‍ തടയണമെന്നും അജിത്കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ഒരു വീഴ്ചകളും സംഭവിക്കാതെ നോക്കണമെന്നുള്ളതുകൊണ്ടു തന്നെ ഹര്‍ജിയില്‍ മൂന്നുമണിക്കൂറിലേറെയാണ്  ട്രൈബ്യൂണല്‍ വാദം കേട്ടതു.. തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് നിയമപരമല്ല. ഉത്തരവ് ഗവര്‍ണര്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറി ഒപ്പിട്ട് പുറത്തിറക്കിയതാണ്. നിയമപരമായി തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് ജി.എ.ഡി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇറക്കേണ്ടതെന്നും എ.ഡി.ജി.പി അജിത്കുമാര്‍ വാദിച്ചു. അതിനാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.  എന്നാല്‍, അജിത്കുമാര്‍ ഗുരുതരമായ കുറ്റം ചെയ്തയാളാണെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ അറിയിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ്. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചതിലൂടെ, ഇരകള്‍ക്ക് നീതി നിഷേധിക്കുകയാണ് ചെയ്തത്. പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാം സര്‍ക്കാര്‍ വാദിച്ചു ജയിക്കുകയാണുണ്ടായത്. അതിനെല്ലാം ആധാരം ഷൗക്കത്തലിയുടെ റിപ്പോർട്ട് തന്നെയാണ് അജിത്കുമാർ എന്ന പോലീസ് ഓഫിസർ അല്ല ക്രിമിനൽ ഇനി കുറച്ച് ബുദ്ധിമുട്ടും എന്ന് കേന്ദ്രത്തിൽ നിന്നും അറിയിപ്പ് ലഭിച്ച് കഴിഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User