തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി ; ചർച്ച പരാജയപെട്ടു

Aug 25, 2022 - 12:21
0
തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന  നിലപാടിലുറച്ച് മുഖ്യമന്ത്രി ; ചർച്ച പരാജയപെട്ടു


വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ ലത്തീൻ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചു.
ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ക്ലിഫ് ഹൗസിൽ വൈകുന്നേരം മൂന്ന് മണിക്കായിരുന്നു ചർച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താം ദിവസവും മൽസ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്നു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്. ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാർ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ടു. പദ്ധതി പ്രദേശത്തെ ഗേറ്റും കടന്ന് അകത്ത് കയറുകയായിരുന്നു. പദ്ധതി നിർത്തിവെച്ച് പഠനം നടത്താതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് സമരക്കാർ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User