രാജ്യത്ത് ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു

Aug 25, 2022 - 12:27
0
രാജ്യത്ത് ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു

രാജ്യത്ത് ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിർത്താനാണ് നടപടി എന്നാണ് കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം. മെയ് മാസത്തിൽ ഗോതമ്പ് കയറ്റുമതിയും നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഗോതമ്പ് മാവിന്റെ കയറ്റുമതിയും നിയന്ത്രിച്ചിരിക്കുന്നത്. ഉക്രൈൻ റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയിൽ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു.

ആഭ്യന്തര വില കുതിച്ചുയർന്നതോടെ കേന്ദ്രം മെയ് 13 നാണ് ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. എന്നാൽ ഈ നിരോധനം മറികടക്കാൻ അസാധാരണമായ അളവിൽ ഗോതമ്പ് മാവ് കയറ്റുമതി ചെയ്യാൻ സാധ്യതയുള്ളതിനാലാണ് പുതിയ നീക്കം.2022 ഏപ്രിലിൽ ഇന്ത്യ ഏകദേശം 96,000 ടൺ ഗോതമ്പ് മാവ് കയറ്റുമതി ചെയ്തിട്ടുണ്ട്. 2021 ഏപ്രിലിൽ ഇത് 26,000 ടണ്ണായിരുന്നു. ഗോതമ്പ് മാവ് കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുത്തനെ കൂടിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User