നടിയെ ബലാൽസംഗം ചെയ്തിട്ടില്ല. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധപെടൽ: വിജയ്‌ ബാബു

ഈ മാസം 30 ന് തിരിച്ചെത്തും

May 25, 2022 - 07:32
0
നടിയെ ബലാൽസംഗം ചെയ്തിട്ടില്ല. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധപെടൽ: വിജയ്‌ ബാബു

  പരാതിക്കാരിയായ യുവനടിയുമായി താൻ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നു നടനും സംവിധായകനുമായ വിജയ് ബാബു. എന്നാൽ ഇതു ബലാത്സം​ഗമായിരുന്നില്ല. ഉഭയ കക്ഷി സമ്മതിപ്രകാരമായിരുന്നു ബന്ധമെന്നും വിജയ് ബാബു കോടതിക്കു കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ പറയുന്നു.

  2018 മുതൽ പരാതിക്കാരിയെ അറിയാമെന്നും നടി പലതവണ പണം കടം വാങ്ങിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് പറയുന്ന തീയതിക്ക് ശേഷവും തന്റെ ഭാര്യയുമായി നടി സംസാരിച്ചതിന്റെ സി.സി ടിവി ദൃശ്യങ്ങളുണ്ടെന്നും വിജയ് ബാബു കോടതിയിൽ അറിയിച്ചു. വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ദുബൈയിലുള്ള വിജയ്ബാബു മെയ് 30 ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കുന്ന വിമാനടിക്കറ്റിന്റെ പകർപ്പ് കോടതിക്ക് കൈമാറിയിട്ടുണ്ട്. നേരത്തേ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കിയശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരുന്നു. തുടർന്നാണ് ടിക്കറ്റിന്റെ പകർപ്പടക്കം സമർപ്പിച്ചത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ളാക്ക് മെയിൽ ചെയ്യുകയാണെന്നുമാണ് വിജയ് ബാബുവിന്റെ ഹരജിയിൽ പറയുന്നത്. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User