മന്ത്രിസഭയില്‍ നിന്ന് അടുത്തയാള്‍ പുറത്തേയ്ക്ക് 

Jul 17, 2022 - 02:56
0
മന്ത്രിസഭയില്‍ നിന്ന് അടുത്തയാള്‍ പുറത്തേയ്ക്ക് 

തിരുവനന്തപുരം:  തൊണ്ടിമുതല്‍ മോഷണ കേസില്‍ ആന്റണി മന്ത്രി ആന്റണി രാജുവിനെതിരായ നിര്‍ണായക രേഖ പുറത്ത്. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചത്.16 വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നിന്നും തൊണ്ടി മുതല്‍ വാങ്ങിയതും നല്‍കിയതും ആന്റണി രാജുവാണ്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല.  കുറ്റപത്രം സമര്‍പ്പിച്ച് 16 വര്‍ഷം കഴിഞ്ഞിട്ടും ആന്റണി രാജു പ്രതിയായ കേസിലെ വിചാരണ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 1

Comments (0)

User