ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് ചുമതലയേല്‍ക്കും 

Aug 27, 2022 - 02:10
0
ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് ചുമതലയേല്‍ക്കും 

ദില്ലി: ഇന്ത്യയുടെ നാല്‍പത്തിയൊന്‍പതാം ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുയാണ് യു യു ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. സുപ്രീം കോടതി ജഡ്ജിയാകുന്നതിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകന്‍ കൂടിയായിരുന്നു ലളിത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഉദയ് ഉമേഷ് ലളിത്. 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് ജസ്റ്റിസ് ലളിത് മുപ്പത്തിയൊമ്പത് വര്‍ത്തിനിപ്പുറം പരമോന്നത നീതീപീഠത്തിന്റെ തലപ്പെത്തെത്തുന്നു. 1957 നവംബര്‍ 9-നാണ് ജസ്റ്റിസ് യു.യു.ലളിതിന്റെ ജനനം.പിതാവും മുന്‍ ജഡ്ജിയുമായിരുന്നയു ആര്‍ ലളിതിന്റെ പാതപിന്‍തുടര്‍ന്നാണ് നിയമപഠനത്തിന്റെ പടികയറുന്നത്. പ്രാക്ടീസ് തുടങ്ങിയ മൂന്നാമത്തെ വര്‍ഷം തട്ടകം ദില്ലിക്ക് മാറ്റി. 2004-ല്‍ സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ആയി. ഇതിനിടയില്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ജൂനിയറായി ദീര്‍ഘനാള്‍ പ്രാക്ടീസും ചെയ്തു. 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. സുപ്രീം കോടതിയില്‍ അഭിഭാഷകനിരിക്കെ അതെ കോടതിയില്‍ ജഡ്ജിയായി പിന്നീട് ചീഫ് ജസ്റ്റിസാകുവെന്ന രണ്ടാമത്തെ വ്യക്തിയാണ് ലളിത്. ചീഫ് ജസ്റ്റിസായിരുന്ന എസ്.എം.സിക്രിയാണ് ലളിതിന് മുന്‍പ് സമാനരീതിയില്‍ ഈ പദവിയിലെത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User