അടിവസ്ത്രം അഴിച്ച കേസ്: രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

Jul 21, 2022 - 02:33
0
അടിവസ്ത്രം അഴിച്ച കേസ്: രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടിയില്‍ നിര്‍ണായക അറസ്റ്റുമായി പൊലീസ്. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകരെയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്. എന്‍ ടി എ ഒബ്‌സര്‍വര്‍ ഡോ. ഷംനാദ്, സെന്റര്‍ കോ ഓഡിനേറ്റര്‍ പ്രൊ. പ്രിജി കുര്യന്‍ ഐസക് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം അടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇവരാണെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാമത്തിലാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. ആയൂര്‍ മാര്‍ത്തോമ കോളജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും സഹ ചുമതലക്കാരനുമായിരുന്നു ഇവര്‍. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User