'പത്രാസ് കൂടിയാൽ ജനങ്ങളിൽ നിന്ന് അകലും; വി ഡി സതീശൻ

പുതിയ കാറും അകമ്പടിവാഹനങ്ങളും തനിക്ക് വേണ്ടെന്ന് വി ഡി സതീശൻ

May 15, 2026 - 16:46
Updated: 3 months ago
0
'പത്രാസ് കൂടിയാൽ ജനങ്ങളിൽ നിന്ന് അകലും; വി ഡി സതീശൻ

അധികാരത്തിന്റെ പത്രാസിൽ മയങ്ങില്ലെന്ന വാക്ക് ജനങ്ങൾക്ക് കൊടുത്തിട്ടുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. അധികാരത്തിന്റെ പത്രാസിൽ മയങ്ങിപോയാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നും അതുകൊണ്ട് ഇതെല്ലാം ഒഴിവാക്കണമെന്ന് താൻ നിർബന്ധിച്ച് പറഞ്ഞതാണെന്നും വി ഡി സതീശൻ പറഞ്ഞു.

'ഞാൻ വലിയൊരു ആർഭാടത്തിൽ പോകേണ്ട ആളല്ല, മുപ്പതും നാൽപ്പതും വണ്ടിയുമായി യാത്ര ചെയ്താൽ വഴിനിൽക്കുന്ന ആളുകൾ എന്നെ നോക്കി പരിഹസിച്ച് ചിരിക്കും. അൽപ്പന് അർദ്ധരാത്രിയിൽ കുടപിടിക്കുന്നുവെന്ന് തോന്നും. നമുക്ക് എത്ര പത്രാസ് കൂടുന്നുവോ അത്രയും നമ്മൾ ജനങ്ങളിൽ നിന്ന് അകലും. പത്രാസ് കുറയ്ക്കുമ്പോൾ നമ്മൾ ജനങ്ങളുമായി അടുക്കും'.

സുരക്ഷാ വാഹനഅകമ്പടിയും ഞാൻ അനുവദിക്കില്ല. ഖജനാവിൽ പൂച്ചപെറ്റ് കിടക്കുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് മുഖ്യമന്ത്രിയാകുമ്പോൾ കാർ വാങ്ങുന്നത്. കാർ വാങ്ങിയാൽ ഖജനാവിന് ഒന്നും സംഭവിക്കില്ല. അത് താഴെത്തട്ടിലുള്ള ഭരണസംവിധാനത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User