വി ഡി സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു

വി ഡി സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു; ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി

May 15, 2026 - 16:42
0
വി ഡി സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു
കെപിസസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയും സതീശനൊപ്പമുണ്ടായിരുന്നു
തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചതിനു പിന്നാലെ, ഇന്ന് വൈകിട്ട് ഏഴുമണിക്ക് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹത്തെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. രമേശ് ചെന്നിത്തല യോഗത്തിനെത്തിയില്ല. എന്നാൽ, വി ഡി സതീശന് പിന്തുണ നൽകുന്നതായി കാണിച്ച് അദ്ദേഹം കത്ത് നൽകിയിരുന്നു. യോഗത്തിന് ശേഷം വി ഡി സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും അദ്ദേഹം കൈമാറി. ഇതിനു പിന്നാലെ സതീശനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചു.
കെപിസസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയും സതീശനൊപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സതീശന്റെ സത്യപ്രതിജ്ഞ. മന്ത്രിമാരും സതീശനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരെത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User