നിങ്ങള്‍ക്ക് എന്തിനാണ് ഇത്ര വിഷമം; ദിലീപിനോട് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യത്തെ എതിര്‍ത്ത ദിലീപിന് ഹൈക്കോടതിയുടെ വിമര്‍ശനം. നിങ്ങള്‍ക്ക് എന്താണ് വിഷമമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. രഹസ്യ നടപടികള്‍ വേണമെന്ന് അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി രഹസ്യമായി വാദം കേള്‍ക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ചേംബറില്‍ വാദം കേള്‍ക്കാമെന്ന് ജ.സിയാദ് റഹ്മാന്റെ ബെഞ്ച് അറിയിച്ചു. വിചാരകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിലും രഹസ്യവാദം കേള്‍ക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)