ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ നിലപാട് പരസ്യമാക്കി പ്രതിപക്ഷ നേതാവ് 

ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ നിലപാട് പരസ്യമാക്കി പ്രതിപക്ഷ നേതാവ് 

തിരുവനന്തപുരം: ലോകായുക്ത, സര്‍വ്വകലാശാല ബില്ലുകള്‍ക്കെതിരെ എതിര്‍പ്പ് ശക്തമാക്കി പ്രതിപക്ഷം. ബുധനാഴ്ച സഭയില്‍ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. സര്‍ക്കാരിന്റെ ഇഷ്ടക്കാരെയും ഏറാമൂലികളെയും വൈസ് ചാന്‍സിലര്‍മാരാക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.''വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക് പോകുന്നു. അധ്യാപക നിയമനം പിഎസ് സിക്ക് വിടണം. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ കക്ഷി ചേരുന്നില്ല. കണ്ണൂര്‍ ?വിസിയെ ഗവര്‍ണറുടെ ക്രിമിനല്‍ വിളിയോട് യോജിപ്പില്ല. വിസി നിയമനം തെറ്റാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഗവര്‍ണര്‍ തന്നെയാണ് നിയമനം നല്‍കിയത്. സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനിലക്കാരാകില്ല. ഒരു ദിവസം ആറു ബില്ലുകളാണ് അവതരിപ്പിക്കുന്നു. ദോശ ചുടുന്നതു പോലെ ബില്ലുകള്‍ അവതരിപ്പിക്കരുത്.'' വി ഡി സതീശന്‍. അതേസമയം, കെപിസിസി നേതൃത്വം ?ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.