മോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
2014ല്‍ നരേന്ദ്ര മോദി ആദ്യമായി ലോക്സഭയിലേക്കു മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കം നടത്തിയിരുന്നു. മറ്റ് പല പ്രമുഖ പ്രതിപക്ഷ നേതാക്കളും ചിന്തിക്കാത്ത തരത്തില്‍, വാരണാസിയില്‍ നിന്ന് അദ്ദേഹം മോദിക്കെതിരെ മത്സര രംഗത്തിറങ്ങി. തെരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ പരാജയപ്പെട്ടെങ്കിലും തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കി.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞതോടെ ഇത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മോദി ജനവിധി തേടുന്ന അതേ മണ്ഡലത്തില്‍ നിന്ന കെജ്രിവാളും മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പായി കഴിഞ്ഞു.