തലസ്ഥാനത്ത് വള മോഷ്ടിച്ചുവെന്നാരോപിച്ച് സ്ത്രീക്ക് ക്രൂരമര്‍ദ്ദനം

May 27, 2022 - 02:41
0
തലസ്ഥാനത്ത് വള മോഷ്ടിച്ചുവെന്നാരോപിച്ച് സ്ത്രീക്ക് ക്രൂരമര്‍ദ്ദനം



തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് യുവതിക്ക് ക്രൂരമര്‍ദ്ദനം.  വ്യാഴ്ച്ച ഉച്ചയ്ക്ക് തിരുവനന്തപുരം ശാസ്തമംഗലത്തുവച്ചാണ് സംഭവമുണ്ടായിരിക്കുന്നത്. ഇവിടെ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന നീന എന്ന സ്ത്രീയാണ് മരുതാംകുഴി സ്വദേശിനിയായ യുവതിയെ മര്‍ദ്ദിച്ചത്. ബ്യൂട്ടിപാര്‍ലറിന് മുന്നില്‍ വന്നിരുന്ന സ്ത്രീയോട് മാറിയിരിക്കുവാന്‍ നീന ആവശ്യപ്പെട്ടു. എന്നാല്‍ അത് കൂട്ടാക്കാതിരുന്നതോടെ മര്‍ദ്ദിക്കുകയായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ കടയില്‍ നിന്ന് വള മോഷണം പോയെന്നും അതിന് കാരണക്കാരിയായത് ഈ യുവതി ആണെന്നും നീന പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ മ്യൂസിയം പൊലീസ് നീനക്കെതിരെ കേസെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User