നഷ്ടമായ കണ്ണിന് പകരം സ്വര്‍ണ കണ്ണുമായി യുവതി

Aug 01, 2022 - 07:20
0
നഷ്ടമായ കണ്ണിന് പകരം സ്വര്‍ണ കണ്ണുമായി യുവതി

കുട്ടിക്കാലത്ത് നഷ്ടമായ കണ്ണുകള്‍ക്ക് പകരം സ്വര്‍ണകണ്ണ് വച്ചുപിടിപ്പിച്ച് ഇരുപത്തിയഞ്ചുകാരിയായ യുവതി. ലിവര്‍പൂള്‍ സ്വദേശിനി ഡാനി വിന്റോ ആണ് പരിഹസിച്ചവരെ നോക്കി സ്വര്‍ണ കണ്ണിറക്കുന്നത്. ആറു മാസം പ്രായമുള്ളപ്പോള്‍ ഒരു അപൂര്‍വ രോഗം ബാധിച്ചാണ് ഡാനിയ്ക്ക് കണ്ണുകള്‍ നഷ്ടപെട്ടത്. റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂര്‍വ അര്‍ബുദ രോഗമായിരുന്നു ഡാനിയെ ബാധിച്ചിരുന്നത്. മറ്റു ശരീര ഭാഗങ്ങളിലേക്ക് അര്‍ബുദം പടരാതിരിക്കാന്‍ വലത് കണ്ണ് നീക്കം ചെയ്തു പകരം കൃത്രിമ കണ്ണ് വെക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞുനാള്‍ മുതല്‍ ഈ കൃത്രിമ കണ്ണിന്റെ പേരില്‍ പരിഹാസങ്ങളും മാറ്റിനിര്‍ത്തലുകളും ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് ഡാനിയ്ക്ക്. തുടര്‍ന്ന് ജോലി ചെയ്തു തുടങ്ങിയപ്പോഴും ഈ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് ഡാനിയെ ഏറെ വിഷമിപ്പിച്ചെങ്കിലും മുന്നോട്ടുള്ള യാത്രയില്‍ നിന്ന് പിന്മാറാനോ തളരാനോ അവള്‍ തയ്യാറായില്ല. ഒടുവില്‍ സ്വര്‍ണം കൊണ്ടുള്ള കൃത്രിമ കണ്ണ് വെച്ചിരിക്കുകയാണ് ഡാനി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User