എഐയും ക്ലൗഡും കൈപിടിച്ചു; ആൽഫബെറ്റിന് റെക്കോർഡ് ലാഭം

ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ് ഒരു പാദത്തിൽ 100 ബില്യൺ ഡോളറിലധികം അറ്റാദായം രേഖപ്പെടുത്തി കോർപ്പറേറ്റ് ലോകത്ത് പുതിയ ചരിത്രം കുറിച്ചു.

Jul 23, 2026 - 16:03
0
എഐയും ക്ലൗഡും കൈപിടിച്ചു; ആൽഫബെറ്റിന് റെക്കോർഡ് ലാഭം

ടെക് ലോകത്ത് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ടെക് ഭീമൻ ആൽഫബെറ്റ്. ഒരു പാദത്തിൽ തന്നെ 100 ബില്യൺ ഡോളറിലധികം ലാഭം നേടുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന അപൂർവ നേട്ടമാണ് ഗൂഗിളിന്റെ മാതൃകമ്പനി കരസ്ഥമാക്കിയിരിക്കുന്നത്. ജൂലൈ 22ന് പുറത്തുവിട്ട രണ്ടാം പാദ സാമ്പത്തിക ഫലങ്ങളിലാണ് ആൽഫബെറ്റ് ഞെട്ടിക്കുന്ന ചരിത്രം കുറിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, 112.1 ബില്യൺ ഡോളർ അറ്റാദായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ കുതിപ്പ് ആൽഫബെറ്റിനെ ആഗോള കോർപ്പറേറ്റ് മേഖലയിലെ പുതിയ റെക്കോർഡ് ഉടമയാക്കി മാറ്റിയിരിക്കുകയാണ്. വെറും മൂന്ന് മാസത്തിനിടെ ആൽഫബെറ്റ് നേടിയ വരുമാനം, യു.എസിലെ ഫോർച്യൂൺ 500 പട്ടികയിലുള്ള 500 കമ്പനികളിൽ 459 കമ്പനികളുടെ ഒരു വർഷത്തെ വരുമാനത്തേക്കാൾ കൂടുതലാണെന്ന് ഫോർച്യൂൺ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.

വെറും മൂന്ന് മാസത്തിനിടെ ആൽഫബെറ്റ് നേടിയ വരുമാനം, യു.എസിലെ ഫോർച്യൂൺ 500 പട്ടികയിലുള്ള 500 കമ്പനികളിൽ 459 കമ്പനികളുടെ ഒരു വർഷത്തെ വരുമാനത്തേക്കാൾ കൂടുതലാണെന്ന് ഫോർച്യൂൺ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.  ഗൂഗിൾ ക്ലൗഡിന്റെ ശക്തമായ വളർച്ചയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ നടത്തിയ നിക്ഷേപങ്ങളുമാണ് ഈ നേട്ടത്തിന് പ്രധാന കാരണം. ഗൂഗിൾ ക്ലൗഡിന്റെ വരുമാനം 82 ശതമാനമായി ഉയർന്നതോടെ കമ്പനിയുടെ മൊത്തം വരുമാനം ഒരു വർഷത്തിനിടെ 24 ശതമാനം ആണ് വർധിച്ചത്. ഏകദേശം 119.8 ബില്യൺ  ഡോളർ വരെ ആൽഫബെറ്റിന്റെ വരുമാനം വർധിച്ചു. കൂടാതെ, എഐ കമ്പനിയായ ആന്ത്രോപിക്കിലെയും ഇലോൺ മസ്‌കിന്റെ സ്‌പേസ്എക്‌സിലെയും നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവും ഇതിന് മറ്റൊരു കാരണമായി. ഈ സാമ്പത്തിക ഫലങ്ങൾ കമ്പനിയുടെ എഐ നിക്ഷേപ തന്ത്രം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നതാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി.2023-ൽ ആന്ത്രോപിക്കിൽ 300 മില്യൺ ഡോളർ നിക്ഷേപം നടത്തിയ ആൽഫബെറ്റ്, സ്‌പേസ്എക്‌സിൽ ഏകദേശം 6 ശതമാനം ഓഹരിയും സ്വന്തമാക്കിയിട്ടുണ്ട്. ഈ നിക്ഷേപങ്ങളുടെ മൂല്യം വർധിച്ചതും കമ്പനിയുടെ വരുമാന വളർച്ചയ്ക്ക് കൂടുതൽ കരുത്തായി.


  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User