ഡിവൈഎഫ്ഐ ‘തീപ്പൊരി’ നേതാവ് ടി.എം. ഷിയാസ് എംഡിഎംഎയുമായി അറസ്റ്റിൽ
ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാലുപേർ പിടിയിൽ; 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു
ഇടവെട്ടിയിൽ 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാല് പേർ പൊലീസ് കസ്റ്റഡിയിൽ

തൊടുപുഴ: ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്.
ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന സംഘത്തെ ഇടവെട്ടിയിൽ പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇവരുടെ പക്കൽനിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ലഹരിക്കെതിരെ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നയാളാണ് ടി.എം. ഷിയാസ്. എന്നാൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നേരത്തെ ഷിയാസിനെ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനാക്കിയിരുന്നതായാണ് വിവരം. തുടർന്ന് ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയ ശേഷമാണ് വീണ്ടും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായത്.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഷിയാസ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
പിടിയിലായവരുടെ ലഹരിമരുന്ന് ബന്ധവും എംഡിഎംഎയുടെ ഉറവിടവും പൊലീസ് അന്വേഷിച്ചുവരികയാണ്. ലഹരിമരുന്ന് വിതരണ ശൃംഖലയിലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
1
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)