തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പച്ചക്കള്ളമോ? റിയാസിനും വീണയ്ക്കും കോടതി നോട്ടീസ്
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാമ്പത്തിക വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജി കോടതി പരിഗണിക്കുന്നു.
ബേപ്പൂർ എം എൽ എ മുഹമ്മദ് റിയാസിന്റെ എം എൽ എ സ്ഥാനം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. നിയമത്തെ കഭളിപ്പിച്ചാണ് മത്സരിച്ചത് എന്ന് ഉറപ്പായാൽ സ്ഥാനം പോകും.അതാണ് നിയമം. ഈ സത്യവാങ്മൂലം എന്നൊക്കെ പറഞ്ഞാൽ പിണറായി വിജയന്റെ സ്വാതീനത്തിൽ തിരുത്താൻ കഴിയുന്നതൊന്നുമല്ല . കഴിഞ്ഞ ഭരണത്തിൽ സാക്ഷാൽ അമ്മായിയപ്പൻ മുഖ്യമന്ത്രിയും മരുമകൻ
ടൂറിസം പൊതുമരാമത്ത് മന്ത്രിയുമായിരുന്നു. പോരാത്തതിന് പിണറായിയുടെ കുടുംബവും എല്ലാം കേരളത്തെ ഒന്നടങ്കം നിയന്ത്രിച്ചിരുന്നതുമാണ്. തങ്ങൾക്കിഷ്ടമുള്ളതു പ്രവർത്തിക്കും എന്ന ചിന്തയുള്ളതുകൊണ്ടു തെരഞ്ഞടുപ്പിൽ കൊടുത്ത സത്യവാങ്മൂലവും തോന്നിയതുപോലെ എഴുതിക്കൊടുത്തു. എന്നാൽ ദിവസവും ഇ ഡിയും ആദായ നികുതിക്കാരും വന്നു കയറുന്ന വീട്ടിൽ ഇതൊന്നും അറിയില്ലെന്ന് കരുതിയവർ എന്ത് വിഡ്ഢികളാണെന്നു നോക്കണം. ഇപ്പോഴിതാ എല്ലാം കണ്ടത്തി കോടതിയിൽ എത്തി. അതോടെ മുഹമ്മദ് റിയാസ് എന്ന ബേപ്പൂർ എം എൽ എയുടെ തെരഞ്ഞടുപ്പ് തന്നെ അസാധുവാക്കണമെന്നുള്ള ആവശ്യം കോടതി പരിഗണിക്കുകയാണ്. അതായത്, നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജസത്യവാങ്മൂലം നൽകിയെന്ന് ഉന്നയിച്ചുകൊണ്ട് നൽകിയ പുനഃപരിശോധനാ ഹർജിയിൽ മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസും ഭാര്യ വീണയും ഒക്ടോബർ 15 ന് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിരിക്കുന്നു..ഈ ഉത്തരവ് സംബന്ധിച്ച് ഇവർക്ക് നോട്ടിസ് അയയ്ക്കും. തിരുവനന്തപുരം അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വാദം കേൾക്കുക. റിയാസ് സ്ഥാനാർത്ഥി നാമനിർദേശ പത്രികയോടൊപ്പം വെച്ച സത്യവാങ്മൂലം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന എല്ലാ തെളിവുകളും വെച്ച് അഭിഭാഷകൻ നെയ്യാറ്റിൻകര പി.നാഗരാജ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് ജില്ലാ ജഡ്ജിയുടെ ഉത്തരവ് വന്നിരിക്കുന്നത്. അതായത്, ഒരാൾ നാമനിർദേശക പത്രിക സമർപ്പിക്കുമ്പോൾ അയാളുടെയും ഭാര്യുടെയും അടക്കം ഒന്നൊഴിയാതെ കാര്യങ്ങൾ സത്യവാങ് മൂലത്തിൽ സമർപ്പിക്കണം. എന്നാൽ അനധികൃതമായി സമ്പാദിച്ചത് കാണിച്ചില്ലെങ്കിലും അതിൽ തന്നെ രേഖയുള്ളതു കാണിച്ചേ മതിയാകൂ..അതുപ്രകാരം സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽ നിന്നു വീണയ്ക്ക് ലഭിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തിയ 1.72 കോടി രൂപ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മുഹമ്മദ് റിയാസ് മറച്ചുവച്ചെന്നും വീണയും കർത്തയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ ഒന്നും കാണിക്കാതെ രഹസ്യമാക്കി വെച്ചുവെന്നും തെളിവ് സഹിതം കാണിച്ചാണ് പുനഃപരിശോധനാ ഹർജി നൽകിയത്. ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് അഭ്യർഥിച്ച് ആദ്യം നൽകിയ ഹർജി വ്യവഹാര കാരണമില്ലെന്നു പറഞ്ഞ് കൊണ്ട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് പുനഃപരിശോധനാ ഹർജി നൽകിയത്. അതിലാണിപ്പോൾ പണി വരാൻ പോകുന്നത്.
ഇതങ്ങനെ ഒഴിഞ്ഞുമാറാൻ പറ്റുന്ന ഒന്നല്ല, കാരണം കരിമണൽ കമ്പനിയുമായി കരാറുണ്ടാക്കിയത് ശരിയാണ്. നൽകാത്ത സേവനത്തിനാണ് കൂലി വാങ്ങിയതെങ്കിലും ആ വാങ്ങിയ കൂലി രേഖ മൂലം തന്നെയാണ് വാങ്ങിയത്. അതിനെയാണ് മാസപ്പടി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. എല്ലാ രേഖകളും അതിനുണ്ട്. അത് വീണയും അതുപോലെ നൽകിയ കരിമണൽ കർത്തയും സമ്മതിച്ചതുമാണ്. പക്ഷെ റിയാസ് അത് മറച്ചുവെച്ചു.അതോടെ കോടതി നടപടിയിലേക്ക് നീങ്ങുന്നൊരു സ്ഥിതിയായി. രേഖകളോടുകൂടി തട്ടിപ്പു നടത്തുകയും അത് മറച്ചു വെക്കുകയും ഒക്കെ ചെയ്യുന്ന അപൂർവം രാഷ്ട്രീയക്കാരിൽ പ്രധാനികളാണ് പിണറായിയുടെ കുടുംബം. ഭാര്യ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള 'എക്സാലോജിക് സൊല്യൂഷൻസ്' എന്ന കമ്പനിയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സത്യവാങ്മൂലത്തിൽ പൂർണ്ണമായി കാണിച്ചിട്ടില്ല എന്നതു റിയാസിന്റെ കാര്യത്തിൽ ഇതിനു മുൻപും പരാതികൾ ഉയർന്നതാണ്. അതുപോലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസ് കൈപ്പറ്റിയ പണത്തിന്റെ വിവരങ്ങൾ മറച്ചുവെച്ചു എന്നുള്ളതും തെളിഞ്ഞു വന്നിരിക്കുന്നു. അതുകൂടാതെ കോഴിക്കോട്ടെ തന്റെ സുഹൃത്തിത്തുക്കൾ വഴി നടത്തിയ കച്ചവടം എല്ലാം ഇ ഡി പൊക്കിയിട്ടുണ്ടങ്കിലും അതെല്ലാം കള്ളക്കച്ചവടമാണ് രേഖകൾ കാണിക്കാൻ പറ്റുന്നതല്ല.അങ്ങനെ മൊത്തം ഉടായിപ്പാണ്.എന്നിട്ടാണ് പൊതു വേദിയിൽ വന്നിട്ട് ചാരിത്ര പ്രസംഗം നടത്തുന്നത്. അതും യാതൊരു ഉളുപ്പില്ലാതെ..ഏതായാലും ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇനി ഏതു പാർട്ടിക്കാരായാലും പാർട്ടി ഇല്ലാത്തവരായാലും സ്വന്തം സ്വത്തുക്കൾക്ക് പുറമെ ജീവിതപങ്കാളിയുടെയും അവരെ ആശ്രയിച്ചു കഴിയുന്നവരുടെയും സ്വത്തുക്കളും കടബാധ്യതകളും വ്യക്തമായി കാണിക്കണം എന്നുള്ളതാണ് നിയമം. അത് കാണിക്കാതെ മറച്ചു വെക്കുകയും അത് കോടതി ബോധ്യമാകുകയും ചെയ്‌താൽ അയോഗ്യനാക്കപ്പെടും എന്നുള്ളത് ഉറപ്പാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)