പ്രിയ വർഗീസ് കേസ് ഇന്ന് സുപ്രീം കോടതിയിൽ; അവസാന നിമിഷം അഭിഭാഷക ട്വിസ്റ്റ്!
പ്രിയ വർഗീസിന്റെ കണ്ണൂർ സർവകലാശാല നിയമനക്കേസിൽ സർക്കാർ നിലപാട് മാറ്റാനൊരുങ്ങുമ്പോൾ, അഭിഭാഷക മാറ്റവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രതിസന്ധി സുപ്രീം കോടതിയിൽ പുതിയ നാടകീയത സൃഷ്ടിക്കുന്നു.
സുപ്രീം കോടതി ഇന്ന് അതിനാടകീയമായ നീക്കങ്ങൾക്കാകും സാക്ഷ്യം വഹിക്കുക.. അതിന് കാരണമാവുക കേരളത്തിൽ നിന്നുള്ള ഒരു കേസും.. കേരളത്തിലെ സിപിഎമ്മിനെ സംബന്ധിച്ച് നിർണായകമായ ഒരു കേസാണ് പ്രിയ വർഗീസിന്റെ കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ടുള്ളത്.. ആരാണീ പ്രിയ വർഗീസ്.. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ... കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പ്രിയയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയത്.. റാങ്ക് പട്ടികയും നിയമനപ്രകിയയും അട്ടിമറിച്ചാണ് പ്രിയയെ നിയമിച്ചത്.. ഇക്കാര്യം ചൂണ്ടിക്കാട്ടി റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ ജോസഫ് സ്കറിയയും യുജിസിയുമാണ് നിയമപോരാട്ടത്തിനിറങ്ങിയത്.. ഹൈക്കോടതി നിയമനം ശരിവെച്ചു.. ഇതിനെതിരായ അപ്പീലാണ് സുപ്രീം കോടതി ഏറെ നാളുകൾക്ക് ശേഷം പരിഗണിക്കുന്നത്. കേസ് സംബന്ധിച്ച് ഇന്നലെ കണ്ണൂർ സർവകലാശാലയും സർക്കാരും സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിരുന്നു. അത് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്ന പ്രിയയുടെ നിയമനത്തെ അനുകൂലിക്കുന്ന നിലപാട് സുപ്രീം കോടതിയിൽ മാറ്റും എന്നതായിരുന്നു.. പ്രിയയ്ക്ക് മതിയായ യോഗ്യതയില്ലെന്ന് കോടതിയെ സർവകലാശാല അറിയിക്കും. സർക്കാരും പ്രിയയുടെ നിയമനത്തെ എതിർത്തുള്ള നിലപാട് വ്യക്തമാക്കും.. സർവകലാശാല കേസിലെ തങ്ങളുടെ അഭിഭാഷകനെ മാറ്റാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച രാഗേഷിന്റെ വിശ്വസ്തനായ കെആർ സുഭാഷ് ചന്ദ്രനാണ് നിലവിലെ അഭിഭാഷകൻ.. ഇയാൾക്ക് പകരം സർക്കാരിന്റെ സ്റ്റാന്റിംഗ് കോൺസൽ സുൽഫീക്കർ അലിയെ ആണ് നിയമിച്ചിരിക്കുന്നത്.. ഇതുസംബന്ധിച്ച നിർദേശം കഴിഞ്ഞ ദിവസം പുറത്ത് വരികയും ചെയ്തു.. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അഭിഭാഷകരേയും മാറ്റിയിട്ടുണ്ട്.. എന്നാൽ ഇന്ന് കേസ് കോടതി പരിഗണിക്കാനിരിക്കെ വലിയൊരു പ്രതിസന്ധിയാണ് സർവകലാശാല നേരിടുന്നത്. അത് കേസിൽ നിന്ന് നീക്കിയിട്ടും സുഭാഷ് ചന്ദ്രൻ മാറാൻ തയ്യാറായിട്ടില്ല എന്നതാണ്..
സാധാരണയായി ഒരു കേസിൽ ഹാജരായിരുന്ന ഒരു അഭിഭാഷകനെ മാറ്റി പുതിയൊരാളെ നിയമിക്കുമ്പോൾ മാറുന്ന അഭിഭാഷകൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്.. പുതിയ വക്കാലത്തിനൊപ്പമാണ് അത് ഒപ്പിട്ട് നൽകുന്നത്.. എന്നാൽ ഇന്നലെ സുൽഫിക്കർ കൈമാറിയ എൻഒസിയിൽ ഒപ്പിടാൻ സുഭാഷ് ചന്ദ്രൻ തയ്യാറായില്ല എന്നാണ് പുറത്ത് വരുന്ന വിവരം.. അതിന് സാങ്കേതികമായ ചില കാരണങ്ങളാണ് ഇയാൾ ഉന്നയിക്കുന്നത്.. സുപ്രീം കോടതിയിലെ കീഴ് വഴക്കം അനുസരിച്ച് എൻഒസിയുടെ ഒർജിനൽ കോപ്പിയിലാണ് അഭിഭാഷകർ ഒപ്പിടേണ്ടത്.. ഇവിടെ സുൽഫിക്കർ സർവകലാശാല സ്കാൻ ചെയ്ത് നൽകിയ കോപ്പിയാണ് ഒപ്പിടാൻ കൈമാറിയത്. പകർപ്പിൽ ഒപ്പിടാൻ കഴിയില്ലെന്ന നിലപാടിലാണ് സുഭാഷ് ചന്ദ്രൻ.. ഇതോടെ ഫലത്തിൽ ഇന്ന് കേസിൽ രണ്ട് അഭിഭാഷകർ ഹാജരാകുന്ന അവസ്ഥയുണ്ടാകും.. സർവകലാശാലയുടെ നിലപാട് കോടതി തേടുമ്പോൾ നിലവിലെ അഭിഭാഷകനെന്ന നിലയ്ക്ക് സുഭാഷ് ചന്ദ്രൻ പ്രിയ വർഗീസിനെ പിന്തുണച്ചുള്ള പഴയ നിലപാട് തന്നെ ആവർത്തിക്കാനാണ് സാധ്യത... രാഗേഷിന്റെ വിശ്വസ്തനെന്ന നിലയ്ക്ക് പ്രിയയെ ഈ കേസിൽ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ സന്നദ്ധനാണ്, അല്ലെങ്കിൽ എന്ത് കളിയും കളിക്കാൻ തയ്യാറാണെന്ന് വിളിച്ച് പറയുകയാണ് സുഭാഷ് ചന്ദ്രൻ തന്റെ ഈ നിലപാടിലൂടെ ചെയ്യുന്നത് എന്നതിൽ തർക്കമില്ല.. എന്തായാലും ഇന്ന് സർവകലാശാലയ്ക്ക് വേണ്ടി ഹാജരാകുന്ന സുൽഫിക്കർ അലിയും സർക്കാർ അഭിഭാഷകരും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേസ് മാറ്റിവെക്കാൻ ആവശ്യപ്പെടാനാണ് തീരുമാനിച്ചിരിക്കുന്നത്.. സിപിഎമ്മിനെ സംബന്ധിച്ച് ഈ കേസ് അഭിമാനപ്രശ്നമാണ്.. പ്രിയയുടെ നിയമനം റദ്ദാക്കിയാൽ രാഷ്ട്രീയമായി അവർക്കത് കനത്ത തിരിച്ചടി ആവുകയും ചെയ്യും.. കാരണം രാഷ്ട്രീയ നേതാക്കളുടേയും ബന്ധുക്കളുടേയും പിൻവാതിൽ നിയമനങ്ങളുടെ പേരിൽ നിരവധി ആരോപണങ്ങൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ സിപിഎമ്മിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.. ഇവിടെ സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗത്തിന്റെ ഭാര്യക്ക് വേണ്ടി വഴിവിട്ട നിയമനം നടത്തിയെന്ന് പരമോന്നത കോടതി വിധിയിലൂടെ തെളിഞ്ഞാൽ പൊതുജനത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകില്ല.. രാഗേഷിനെ സംബന്ധിച്ച് വ്യക്തിപരമായും അത് വലിയ തിരിച്ചടിയാകും.. അതൊക്കെ തിരിച്ചറിഞ്ഞാണ് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ തന്നെക്കൊണ്ട് പറ്റുന്ന കളികളെല്ലാം കളിക്കുന്നത്.. അത് വിജയിക്കുമോയെന്ന് കണ്ടറിയണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)