കരുണാനിധി കാലത്തെ റിപ്പോർട്ട് വായിച്ച് വിജയ് കത്തിക്കയറി; ഉദയനിധിക്ക് മറുപടിയില്ല!

തമിഴ്നാട് നിയമസഭയിൽ അഴിമതി ആരോപണങ്ങളും ചരിത്ര രേഖകളും ഉയർത്തിക്കാട്ടി മുഖ്യമന്ത്രി വിജയ് നടത്തിയ തീപ്പൊരി പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

Sep 08, 2026 - 14:54
0
കരുണാനിധി കാലത്തെ റിപ്പോർട്ട് വായിച്ച് വിജയ് കത്തിക്കയറി; ഉദയനിധിക്ക് മറുപടിയില്ല!

ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ 80's  ഫോട്ടകളുടെ തരംഗമാണല്ലോ CHATGPT പ്രോംപ്റ്റ് ഉപയോഗിച്ച് നിർമിക്കുന്ന 80's ഫോട്ടോകൾ വിലസുന്നിടത്ത് ഇന്നലെ സോഷ്യൽ മീഡിയയെ കത്തിച്ചുകൊണ്ട് ഒരു മുഖ്യമന്ത്രിയുടെ പ്രസംഗം ഇരച്ചു കയറുകയുണ്ടായി , മില്യൺ കണക്കിന് ആളുകളാണ്  CHATGPT  തരംഗത്തെയും മറികടന്നു  മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ലൈക്കും ഷെയറുമടിച്ചത്. സാധാരണ ഭരണപക്ഷത്തെ അടിച്ചമർത്തുന്ന പ്രതിപക്ഷത്തെയാണ് കാണാറുള്ളതെന്നൽ തമിഴ്‌നാട് നിയസഭയിൽ കാഴ്ച  മറ്റൊന്നായിരുന്നു. തീപ്പൊരി പ്രസംഗം തന്നെയായിരുന്നു മുഖ്യമന്ത്രി വിജയ് നടത്തിയത് , അഴിമതിക്കെതിരെ മുഖം നോക്കാതെ റിപ്പോർട്ടുകളും തെളിവുകളും വെച്ചുള്ള നല്ല ചൂടൻ ആരോപണങ്ങൾ  കേട്ട് സത്യത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ തലപൊകഞ്ഞു പോകുന്നതും സഭയുടെ രംഗങ്ങളിൽ എടുത്തു കാണാം. തുടക്കത്തിൽ പര്‍ട്ടി ഫണ്ടിന്റെ പേരില്‍ അനധികൃത പണപ്പിരിവാണ് ഡിഎംകെ കാലത്തുണ്ടായതെന്നു പറഞ്ഞുകൊണ്ട് വളരെ സൗമയതയിൽ തുടങ്ങിയ മുഖ്യമന്ത്രി പിന്നീട് കാടുകയറിയ കാട്ടുപന്നിയെ പോലെ വിലസുകയായിരുന്നു. തിങ്കളാഴ്ച സഭയിൽ കാണാമെന്നു ഉദയനിധിയെ വെല്ലുവിളിച്ചുകൊണ്ടിറങ്ങിയ വിജയ് എത്തിയത് ഡിഎംകെയെ അടിച്ചിരുത്താൻ വേണ്ടി തന്നെയായിരുന്നു ,മുന്‍ ഡിഎംകെ ഭരണകാലത്ത് അഴിമതി നടന്നതായി താന്‍ ചൂണ്ടിക്കാട്ടിയ മൂന്ന് വകുപ്പുകളിലെ ഫയലുകള്‍ തുറന്നുപരിശോധിക്കാന്‍ ഡിഎംകെ തന്നെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അവ തുറക്കുന്നതിന് മുന്‍പ്, 1988-ല്‍ ഡിഎംകെ സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതിയെക്കുറിച്ചുള്ള സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. പ്രധാനമായും മുൻ ഡിഎംകെ മുഖ്യമന്ത്രി കരുണാനിധിയുടെ കാലത്ത് മുഖ്യമന്ത്രി അഴിമതിക്കാരാണെന്നു മുദ്രകുത്തിയ റിപ്പോർട്ട് സഭയിൽ വായിച്ചുകേൾപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിൽ അദ്ദേഹം കത്തികയറിയത്. പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്തവര്‍ മരിക്കണമെന്ന് ഡിഎംകെ നേതാവിന്റെ  ആരോപണത്തെ കീറിമുറിച്ചുകൊണ്ട് ജനവിധി മാനിക്കാൻ പഠിക്കണമെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ഡി.എം.കെ നേതാക്കൾക്കെതിരെ മിസ  ആക്റ്റും, 1970-കളിലെ സർക്കാരിയ കമ്മീഷൻ റിപ്പോർട്ടും, വീരാണം അഴിമതിയും ഇവാ മൂന്നുജിഎം പൊളിച്ചടക്കിയ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് വൻ കയ്യടിയായിരുന്നു സഭയിൽ നിന്നും ഉയർന്നു കേട്ടത്. ഈ സഭയിൽ മുഖ്യമന്ത്രി ആരോപണങ്ങൾ ഉന്നയിക്കുന്ന മുഴുവൻ സമയവും വാ മൂടികെട്ടികൊണ്ടായിരുന്നു പ്രതിപക്ഷം ഇരുന്നത്.  പ്രസംഗത്തിൽ കുരുപൊട്ടിയ പ്രതിപക്ഷം ഇഡി ആരോപണങ്ങളെയും മിസയെയും കുറിച്ചുള്ള വിജയ്‌യുടെ പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം സഭയുടെ നടുത്തളത്തിൽ നടത്തുകയാണ് .എന്നാൽ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ വിജയ് രേഖപ്പെടുത്തിയ ചരിത്രവും വസ്തുതകളും പറയുക മാത്രമാണ് ചെയ്തതെന്നും, അതായത് പ്രസംഗം സഭാ രേഖയിൽ മാറ്റാൻ കഴിയില്ലായെന്നും തിരിച്ചടിച്ചതോടെ പ്രതിപക്ഷം ഒന്നുമല്ലാതായി പോവുകയായിരുന്നു , കോൺഗ്രസ് അടങ്ങുന്ന ഭരണ പക്ഷത്തിന്റെ മുതൽക്കൂട്ട് തന്നെയാണ് വിജയ് എന്ന മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ആരോപണങ്ങളും നിലപാടുകളും ഓരോ ദിവസവും പ്രതിപക്ഷത്തെ പാടെ തകർക്കുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User