എസ്ഐആറിൽ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി? അമിത് ഷായോട് കണക്കുചോദിച്ച് കോൺഗ്രസ്

എസ്ഐആറിനെതിരെ രാഹുൽ ഗാന്ധി ഉയർത്തുന്ന ആരോപണങ്ങളെ അമിത് ഷാ വിമർശിച്ചതിന് പിന്നാലെ, വോട്ടർ പട്ടികയിൽ നിന്ന് നീക്കിയവരിൽ എത്ര പേർ നുഴഞ്ഞുകയറ്റക്കാരാണെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Oct 14, 2026 - 16:27
Updated: 2 hours ago
0
എസ്ഐആറിൽ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി? അമിത് ഷായോട് കണക്കുചോദിച്ച് കോൺഗ്രസ്

തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ എത്രത്തോളം ബിജെപിയെ സമ്മർദ്ദത്തിലാക്കുന്നു എന്ന് കേന്ദ്രമന്ത്രിമാരുടേയും മുതിർന്ന നേതാക്കളുടേയും പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്.. സമരത്തിന് മുന്നിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കുകയാണ് ഇവരെല്ലാം ചെയ്യുന്നത്.. എന്നാൽ എസ്ഐആറിൽ ഉൾപ്പെടെ രാഹുൽ മുന്നോട്ട് വെക്കുന്ന ചോദ്യങ്ങൾക്ക് ഇവർ ശരിയായ മറുപടി നൽകികാണുന്നുമില്ല.. ഇന്നലെ ഏറ്റവും ഒടുവിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായാണ് രാഹുലിനെതിരെ രംഗത്ത് വന്നത്.. എന്താണ് അമിത് ഷാ പറയുന്നത്.. എസ്ഐആറിനെ കുറിച്ച് രാഹുൽ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു എന്ന്.. ഇത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണ്, കോൺഗ്രസ് പാർട്ടിക്ക് തുടർച്ചയായുണ്ടാകുന്ന തോൽവിയിലെ തന്റെ പരാജയം മറച്ചുവെക്കാനാണ് എന്നാണ് അമിത് ഷായുടെ വിമർശനം.. കോൺഗ്രസിന്റെ തോൽവിക്ക് കാരണം എസ്ഐആർ അല്ല, രാഹുലാണ് എന്നാണ് അമിത് ഷാ പറയുന്നത്.. രാഹുൽ കോൺഗ്രസിന്റെ പ്രധാനനേതാവും അതിന്റെ അധ്യക്ഷനും പ്രതിപക്ഷ നേതാവും ആയതിന് ശേഷമാണ് പാർട്ടി തുടർച്ചയായി തോൽക്കുന്നത്.. നിങ്ങൾ ആത്മപരിശോധന നടത്തണം എന്ന ഉപദേശം നൽകുന്ന അമിത് ഷാ 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ നാലാം തോൽവിക്ക് പ്രതിപക്ഷം തയ്യാറെടുത്തുകൊള്ളു എന്ന വെല്ലുവിളിയും നടത്തിയിട്ടുണ്ട്.. ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം ബിജെപി നേതൃത്വത്തെ എത്രത്തോളം ചൊടിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അമിത് ഷായുടെ ഈ പ്രതികരണം.. എന്നാൽ ഇതിന് ശക്തമായ ഭാഷിലാണ് കോൺഗ്രസ് ഇന്ന് തിരിച്ചടി കൊടുത്തിരിക്കുന്നത്.. 

അമിത് ഷായെ പോലെ വായിൽ വരുന്നത് വിളിച്ചുപറഞ്ഞ് വ്യക്തിഹത്യ നടത്തുകയല്ല, മറിച്ച്കൃത്യമായ ചില ചോദ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണ് എസ്ഐആറിനെ എതിർക്കുന്നതെന്ന് ബിജെപി പറയുമ്പോൾ എസ്ഐആറിലുടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി എന്നാണ് കോൺഗ്രസിന്റെ തിരിച്ചുള്ള ചോദ്യം.. വോട്ടർ പട്ടികയിൽ നിന്ന് എത്രപേരെ നീക്കിയെന്നും എത്രപേരെ നാടുകടത്തിയെന്നും കോൺഗ്രസ് ചോദ്യം ഉയർത്തിയിട്ടുണ്ട്.. ഇതിന്റെ കൃത്യമായ കണക്കുകൾ ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ്.. എസ്ഐആർ നടപ്പാക്കിയതിലൂടെ ഇതിനോടകം 13.3 കോടി വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.. ഇത്രയും ഇന്ത്യക്കാരെ നുഴഞ്ഞുകയറ്റക്കാരെന്ന് ആഭ്യന്തരമന്ത്രി വിളിച്ചത് ഇന്ത്യൻ പൗരത്വത്തോടുള്ള അപമാനമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാ‌‌ർഗെ ആഞ്ഞടിക്കുന്നുണ്ട്.. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെല്ലാം നുഴഞ്ഞുകയറ്റക്കാരെന്ന് സ്ഥാപിച്ച് എസ്ഐആറിനെ ന്യായീകരിക്കുന്ന നിലപാട് ബിജെപി തുടരുമെന്നാണ് അമിത് ഷായുടെ വാക്കുകളിൽ കാണുന്നത്.. അവിടെയാണ് കോൺഗ്രസ് ഉയർത്തിയിരിക്കുന്ന ആവശ്യം പ്രസക്തമാകുന്നത്.. കേന്ദ്രസർക്കാരും തെര‍ഞ്ഞെടുപ്പ് കമ്മീഷനും കണ്ടെത്തിയ നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം പുറത്തുവിട്ട് വേണം ബിജെപി തങ്ങളുടെ നിലപാടിന് തെളിയിക്കാൻ.. 

ഇനി അമിത് ഷായോട്... എസ്ഐആറിനെതിരെ രാഹുൽ ഗാന്ധിയോ പ്രതിപക്ഷ പാർട്ടികളോ മാത്രമല്ല രംഗത്ത് വന്നിരിക്കുന്നത്.. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിലെ ജഡ്ജിയും മുൻജഡ്ജിയും ഒരേ ദിവസമാണ് എസ്ഐആറിനെതിരെ രണ്ടിടങ്ങളിലായി ആഞ്ഞടിച്ചത്.. മുൻജഡ്ജിയായ രോഹിങ്ടൺ നരിമാൻ പറഞ്ഞത് എസ്ഐആറിലുടെ പൗരൻമാരെ നിയമവിരുദ്ധമായി പുറത്താക്കുന്നു എന്നാണ്.. സിറ്റിംഗ് ജഡ്ജിയായ ഉജ്ജൽ ഭുയാൻ പറഞ്ഞത് ഒരിക്കൽ വോട്ടർ പട്ടികയിൽ ഇടം പിടിച്ചാൽ മരിക്കുമ്പോഴല്ലാതെ ഒരാളെ പുറത്താക്കാനാകില്ല എന്നാണ്.. നോട്ടീസ് കൊടുക്കാതെയും ഹിയറിംഗ് നടത്താതെയും ഒരാളെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കുന്നതിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട് ജസ്റ്റിസ് ഭുയാൻ.. അങ്ങനെ സാധാരണക്കാർ മുതൽ ജുഡീഷ്യറിയിൽ ഇരിക്കുന്നവർ വരെ ഒരേ പോലെ തെറ്റാണെന്ന് വിധിയെഴുതിയിരിക്കുന്ന ഒന്നാണ് എസ്ഐആർ.. അത് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്രമിച്ചതുകൊണ്ട് ഇല്ലാതാകുന്ന ഒന്നല്ല.. കാരണം അത് രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞ വിഷയമാണ്.. തെരഞ്ഞെടുപ്പ് അട്ടിമറിയിൽ വരും ദിനങ്ങളിലും ശക്തമായ പ്രക്ഷോഭങ്ങൾ തുടരുമെന്നാണ് രാഹുൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എല്ലാ എംപിമാരോടും തയ്യാറായിരുന്നു കൊള്ളു എപ്പോൾ വേണമെങ്കിലും മിന്നൽ സമരം പ്രതീക്ഷിക്കാം എന്നുമാണ് രാഹുലിന്റെ സന്ദേശം.. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User