ആകാശത്തിലും മണ്ണിലും അഴിമതിവീരൻ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടൻമാർക്ക് അഭിവാദ്യങ്ങൾ: കെ സുധാകരൻ

Jul 31, 2022 - 12:51
0
ആകാശത്തിലും മണ്ണിലും അഴിമതിവീരൻ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടൻമാർക്ക് അഭിവാദ്യങ്ങൾ: കെ സുധാകരൻ
ആകാശത്തിലും മണ്ണിലും അഴിമതിവീരൻ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടൻമാർക്ക് അഭിവാദ്യങ്ങൾ: കെ സുധാകരൻ

മുഖ്യമന്ത്രി എത്ര പ്രതിരോധം തീർത്താലും നാടിന്റെ പ്രതിഷേധവുമായി കോൺഗ്രസ് പിന്നിലുണ്ടാവുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. സോണി കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന ചിത്രം പങ്കുവെച്ചാണ് സുധാകരന്റെ പിന്തുണ. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി സോണി പനന്താനത്തിനെതിരെ വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.
കെ.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :

പിണറായി വിജയൻ ,
''എത്ര കോട്ടകൾ കെട്ടി നിങ്ങൾ ഒളിച്ചിരുന്നാലും ,എത്ര തന്നെ നിങ്ങൾ ഭയന്നോടിയാലും ഈ നാടിൻ്റെ പ്രതിഷേധവുമായി കോൺഗ്രസ്സ്  പിന്നിലുണ്ടാകും".കാരണം നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്. രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണ്.

ആകാശത്തിലും മണ്ണിലും അഴിമതിവീരൻ മുഖ്യമന്ത്രിയെ പ്രതിഷേധത്തിൻ്റെ ചൂടറിയിച്ച്  നിരന്തരം ഭയപ്പെടുത്തുന്ന  സമര ഭടൻമാർക്ക് അഭിവാദ്യങ്ങൾ.
ഇങ്ങനെ സ്വന്തം പ്രവർത്തർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിക്ക് നേരെ വധശ്രമം, ആക്രമണത്തിന് ഗൂഢാലോചന, പൊലീസുകാരനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങളിലാണ് സോണിക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. ജില്ലയിൽ കാക്കനാട്ടും കളമശ്ശേരിയും ആലുവയിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. കാക്കനാട്ടെ പ്രതിഷേധത്തിലായിരുന്നു പ്രവർത്തകൻ മുഖ്യമന്ത്രിയുടെ കാറിന് നേരെ ചാടി വീണത്. കാറിൽ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലിൽ നിരന്തരം പ്രവർത്തകൻ ഇടിച്ചതോടെ പൊലീസെത്തി പിടിച്ചുമാറ്റുകയായിരുന്നു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User